സിനിമകളിലും ഫോട്ടോഷൂട്ടുകളിലുമടക്കം കറുത്ത സ്ത്രീകളെ അവതരിപ്പിക്കുന്നതിന് വെളുത്ത നടിമാര്‍ കറുപ്പ് നിറത്തില്‍ മേക്കപ്പ് ചെയ്യുന്നതിനെതിരെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. സിനിമകളില്‍ അഭിനേതാക്കളുടെ നിറം മാറ്റുന്നതിനെതിരെ ശക്തമായ ഭാഷയിലാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. കറുത്ത സൗന്ദര്യങ്ങള്‍ മലയാള സിനിമക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്. നേരത്തെ ഉറൂബിന്‍റെ നോവലായ രാച്ചിയമ്മ സിനിമയാക്കുന്നതിന്‍റെ ഭാഗമായി ചിത്രത്തിലെ നായിക കഥാപാത്രത്തെ പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഉറൂബിന്‍റെ രാച്ചിയമ്മ കറുത്ത സ്ത്രീയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ സിനിമക്കായി കറുത്തമ്മയെ വെളുത്തമ്മയാക്കിയെന്നുമായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. പത്മരാജന്‍, ഭരതന്‍ തുടങ്ങിയ മലയാളത്തിലെ ഇതിഹാസങ്ങളുടെ സിനിമയിലെ നായികമാരുടെ സൗന്ദര്യത്തെ കുറിച്ചും അത് എത്രത്തോളം മികച്ചതായിരുന്നുവെന്നുമെല്ലാം ഹരീഷ് പേരടി കുറിപ്പിലൂടെ വിവരിച്ചിട്ടുണ്ട്.
'കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ... പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ... അന്നത്തെ കാമുകന്മാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്‍റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു... ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...ഇപ്പോൾ കറുത്ത നായകന്‍റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലെന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവാൻ പോലും ഒരു കാരണമുണ്ട്. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം.... നമ്മുടെ വെളുത്ത നടീ-നടന്മാര്‍ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ...?' ഇതായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
- " class="align-text-top noRightClick twitterSection" data="">