ETV Bharat / sitara

സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെളളം കിട്ടിയപോലെ, 'കര്‍ണന്‍', 'മണ്ഡേല' സിനിമകളെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി - കര്‍ണന്‍ സിനിമ

കഴിഞ്ഞ ദിവസമാണ് കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്‌. ദളിത് രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. യോഗി ബാബുവിനെ നായകനാക്കി മഡോണെ അശ്വിന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് മണ്ഡേല.

actor hareesh peradi facebook post about tamil movie karnan and mandela  hareesh peradi facebook post about tamil movie karnan and mandela  tamil movie karnan and mandela  tamil movie karnan  yogi babu movie mandela  dhanush karnan movie  hareesh peradi related news  'കര്‍ണന്‍', 'മണ്ഡേല' സിനിമകളെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി  ഹരീഷ് പേരടി വാര്‍ത്തകള്‍  കര്‍ണന്‍ സിനിമ  യോഗി ബാബു മണ്ടേല സിനിമ
സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെളളം കിട്ടിയപോലെ, 'കര്‍ണന്‍', 'മണ്ഡേല' സിനിമകളെ പ്രശംസിച്ച്‌ നടന്‍ ഹരീഷ് പേരടി
author img

By

Published : May 15, 2021, 9:24 PM IST

അടുത്തിടെ തമിഴില്‍ റിലീസ് ചെയ്‌ത രണ്ട് ചിത്രങ്ങളാണ് ധനുഷ് ചിത്രം കര്‍ണനും യോഗി ബാബു ചിത്രം മണ്ടേലയും. വ്യക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയെ പ്രശംസിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. 'സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ.....' എന്നാണ് സിനിമയെ കുറിച്ച് ഹരീഷ് പേരടി കുറിച്ചത്. 'സ്വന്തം ഭാഷയിലെ ദലിത് വിരുദ്ധത കണ്ട് തളര്‍ന്നിരിക്കുമ്പോഴാണ് മണ്ഡേലയും, കര്‍ണനും കണ്ടത്. സത്യത്തിന്‍റെ രാഷ്ട്രീയത്തിന് കുടിവെള്ളം കിട്ടിയത് പോലെ... തമിഴന്‍ രാഷ്ട്രീയം പറയുമ്പോള്‍ അങ്ങിനെയാണ്.... വരണ്ട തൊണ്ടകള്‍ നനഞ്ഞ് തുടങ്ങും. എന്നിലെ പ്രേക്ഷകന്‍ ഒറ്റക്കിരുന്ന് കൈയ്യടിച്ചു... വിസിലടിച്ചു.... കരഞ്ഞു.... മണ്ഡേലയും കര്‍ണനും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്....' എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം.

  • " class="align-text-top noRightClick twitterSection" data="">

കഴിഞ്ഞ ദിവസമാണ് കര്‍ണന്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തത്. ദലിത് രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. ഉന്നത സമുദായക്കാരന്‍റെ പേര് സ്വന്തം മക്കള്‍ക്കിട്ടതിന്, തലകുനിക്കാതെ സംസാരിച്ചതിന്, നേരിട്ട അനീതികളെ ചോദ്യം ചെയ്‌തതിന്, ഭരണം കൈയാളുന്ന ഉന്നതരാല്‍ വേട്ടയാടപ്പെട്ട മാനുഷിക പരിഗണന പോലും ലഭിക്കാറില്ലാത്ത ഒരു ജനതയുടെ കഥയാണ് കര്‍ണന്‍ പറഞ്ഞത്. തമിഴ് നാടിന്‍റെ ആത്മാവായ പൊടിയംകുളം എന്ന ഈ ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത സിനിമയില്‍ ധനുഷായിരുന്നു നായകന്‍. രജിഷ വിജയന്‍, ലാല്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

യോഗി ബാബുവിനെ നായകനാക്കി മഡോണെ അശ്വിന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് മണ്ഡേല. ഒരു വോട്ടിന്‍റെ വില എത്രയെന്നും കേവലം ഒരു വോട്ട് കൊണ്ട് എന്തെല്ലാം നേടാന്‍ കഴിയുമെന്നും ഒരു വോട്ട് മൂലം എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന സിനിമയാണ് മണ്ടേല. വലിയ താര നിരയൊന്നും അവകാശപ്പെടാനില്ലാതെ ഒരുക്കിയ കുഞ്ഞ് ചിത്രമായിരുന്നു മണ്ടേല. പണം കൊടുത്ത് വോട്ട് നേടി വിജയിക്കുന്നവര്‍ ജനാധിപത്യത്തെ എങ്ങനെ അട്ടിമറിക്കുന്നുവെന്നതിനെ കുറിച്ചും കേവലം ആയിരമോ രണ്ടായിരമോ കൈപ്പറ്റി നമ്മള്‍ നഷ്ടപ്പെടുത്തുന്ന വികസനങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചുമാണ് മണ്ടേല സിനിമ പറയുന്നത്. സിനിമയില്‍ പ്രത്യേക ജാതിവിഭാഗത്തെ അവഹേളിക്കുന്നതായി ആരോപിച്ച്‌ തമിഴ്‌നാട് ബാര്‍ബര്‍ യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ചിത്രം വീണ്ടും സെന്‍സറിങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Also read: പ്രിയങ്കയുടെ മരണം, സ്വമേധയ കേസെടുത്ത് വനിത കമ്മിഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.