എറണാകുളം: സീയു സൂണിന് ശേഷം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരുള്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫഹദിനൊപ്പം ദർശന രാജേന്ദ്രൻ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഒക്ടോബർ 26ന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കൂട്ടിക്കാനത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിന്‍റെയും ബാനറിൽ ആന്‍റോ ജോസഫ്, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരാണ് നിർമാണം. നവാഗതനായ നസീഫ് യൂസഫ് ഇസുദീനാണ് സംവിധാനം. പൂർണമായും കൊവിഡ് നിയമങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം നടന്നത്.
പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌ത സീയു സൂണ്‍ വലിയ വിജയമായിരുന്നു. ലോക്ക് ഡൗണ്‍ പരിമിതിക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച സിനിമ ആനുകാലിക പ്രസക്തിയുള്ള വിഷയമായിരുന്നു ചര്‍ച്ച ചെയ്‌തത്. ഫഹദിന് പുറമെ ദര്‍ശന, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
-
All the best to #FahadhFaasil, #SoubinShahir, #AntoJoseph, #JomonTJohn, #DarshanaRajendran, #ShameerMuhammed, #NaseefYusufIzuddin and the entire team of #IRUL! Here is the first look poster! 😊
Posted by Prithviraj Sukumaran on Friday, October 30, 2020