മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദിലീപ് ടൈറ്റില്‍ റോളിലെത്തുന്ന നാദിര്‍ഷ ചിത്രം കേശു ഈ വീടിന്‍റെ നാഥന്‍. ദിലീപ് എന്ന നടന്‍റെ കേശുവായുള്ള മേക്കോവര്‍ തന്നെയാണ് സിനിമക്കായുള്ള കാത്തിരിപ്പിന് പിന്നിലെ പ്രധാന കാരണം. അമ്പതുവയസുകാരനായ കുടുംബനാഥനായ കേശുവെന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഇപ്പോള്‍ പ്രണയദിനത്തില്‍ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 33 -ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേശുവിനെയും ഭാര്യ രത്നമ്മയെയും പോസ്റ്ററില്‍ കാണാം. ഒപ്പം എല്ലാ ആരാധകര്‍ക്കും വാലന്‍റൈന്‍സ് ഡേ ആശംസകളും അണിയറപ്രവര്‍ത്തകര്‍ പോസ്റ്ററിലൂടെ നേര്‍ന്നിട്ടുണ്ട്. ഉര്‍വ്വശിയാണ് ചിത്രത്തില്‍ കേശുവിന്‍റെ ഭാര്യ രത്നമ്മയായി വേഷമിട്ടിരിക്കുന്നത്. തണ്ണീർമത്തൻ ഫെയിം നസ്‌ലിൻ, ജൂൺ ഫെയിം വൈഷ്ണവി എന്നിവരാണ് മക്കളായി അഭിനയിക്കുന്നത്.
നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സജീവ് പാഴൂരിന്‍റേതാണ്. സിദ്ദീഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.