സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി. ഹില്‍ട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ ആശുപത്രിയിലെത്തിയാണ് താരം സന്ദർശിച്ചത്. ഭാര്യ എസ്.ആര്‍ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ബാബു ആന്‍റണി തന്നെയാണ് ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണൻ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ചികിത്സ തുടരുന്ന സാഹചര്യത്തിലാണ് അവധി നീട്ടുന്നത്.