യുവനടന്‍ ആസിഫ് അലിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ് ആസിഫിന്‍റെ സഹോദരന്‍ അസ്കര്‍ അലി. കുറച്ച് സിനിമകളില്‍ നായക കഥാപാത്രമാവുകയും ചെയ്തു. ഇപ്പോള്‍ തന്‍റെ പ്രിയ സഹോദരന്‍ ആസിഫ് അലിയോടുള്ള സ്നേഹവും ബഹുമാനവും വിവരിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അസ്കര്‍ അലി. ആസിഫ് അലിയുടെ സിനിമാ ജീവിതം പതിനൊന്ന് വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന സമയത്താണ് സഹോദരനെ കുറിച്ച് അസ്‌കര്‍ മനസ് തുറക്കുന്നത്. ആസിഫ് അലിയുടെ ആദ്യ ചിത്രമായ ഋതു കാണാന്‍ അമ്മയും അബ്ബയുമായി തിയറ്ററില്‍ പോയ അനുഭവവും അസ്‌കര്‍ കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
'ഈ ദിവസം എന്‍റെ ഓര്‍മയിലേക്ക് എത്തുന്നത് ഋതു കാണാന്‍ അമ്മയ്ക്കും അബ്ബയ്ക്കുമൊപ്പം തിയേറ്ററില്‍ പോയതാണ്. അന്ന് ഞാന്‍ വളരെ എക്‌സൈറ്റഡായിരുന്നു, എന്‍റെ കണ്ണില്‍ നിറയെ സന്തോഷവും ആകാംക്ഷയും പ്രകടമായിരുന്നു. ഒരു കുഞ്ഞിന്‍റെ കൗതുകത്തോടെയാണ് അപ്പുക്കായുടെ വളര്‍ച്ചയും വിജയവും കണ്ടത്. എന്‍റെ അധ്യാപകനും, മെന്‍ററും അതിലുപരി ഒരു സൂപ്പര്‍ഹീറോയുമാണ് അപ്പുക്കാ. എന്‍റെയുളളില്‍ സിനിമയെന്ന സ്വപ്‌നം വളര്‍ത്തിയതും സിനിമയെ കുറിച്ച് സംസാരിച്ചതുമൊക്കെ താങ്കളായിരുന്നു' അസ്‌കര്‍ അലി ആസിഫിനെ കുറിച്ച് എഴുതി. ആസിഫ് അലിയുടെ ആദ്യത്തെ ഫാന്‍ബോയി താനാണെന്നും അസ്‌കര്‍ അലി ഫേസ്ബുക്കില്‍ കുറിച്ചു.
11 ഇയേഴ്‌സ് ഓഫ് ആസിഫ് അലി എന്ന ഹാഷ്ടാഗോടെയാണ് അസ്‌കറിന്‍റെ പുതിയ കുറിപ്പ് വന്നിരിക്കുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് മോളിവുഡിന്‍റെ അവിഭാജ്യ ഘടകമായി നടന്‍ മാറി. ആസിഫ് അലിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച കഥാപാത്രങ്ങളും സിനിമകളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്.