അവതാരകനായി ജനപ്രീതി നേടിയ മാത്തുക്കുട്ടി ആദ്യമായി സംവിധായകന്‍റെ വേഷം അണിയുന്ന ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ ഒടിടി റിലീസിനില്ലെന്ന് പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ അടങ്ങിയ പത്രകുറിപ്പ് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിര്‍മാതാക്കളായ ലിറ്റില്‍ ബിഗ് ഫിലിംസ് സാരഥികളാണ് ഡിജിറ്റില്‍ റിലീസിനെക്കുറിച്ച് പ്രതികരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
ലോക്ക് ഡൗണ്‍ പ്രതിസന്ധി മൂലം സിനിമാമേഖല വലിയ പ്രതിസന്ധി നേരിടുന്നതിനാല്‍ തെന്നിന്ത്യയില്‍ നിന്ന് നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് തയാറെടുക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ ചിത്രം സൂഫിയും സുജാതയും മാത്രമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ പേരില്‍ വിവാദങ്ങളും തര്‍ക്കങ്ങളും ഉണ്ടായതോടെയാണ് കുഞ്ഞെല്‍ദോ ടീം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
'കുഞ്ഞെല്‍ദോ ഞങ്ങളുടെ കൂട്ടുകാരന്‍റെ ചെറുത്തുനില്‍പ്പിന്‍റെ കഥയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍ ജീവിതം തിരിച്ച് പിടിച്ച കഥ. തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ കാണുമ്പോള്‍ കിട്ടുന്ന രോമാഞ്ചമാണ് ഞങ്ങള്‍ സ്വപ്‌നം കണ്ടത്. സിനിമ സ്വപ്‌നം കാണുന്നവന്‍റെയാണ്. കുഞ്ഞെല്‍ദോ ഡയറക്‌ട് ഒടിടി റിലീസ് ഇല്ല. തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും...' ഇതായിരുന്നു പത്രകുറിപ്പ്. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്‍റെ ക്രീയേറ്റീവ് ഡയറക്ടര്‍.