തിരുവനന്തപുരം: ചലച്ചിത്ര നടൻ അനിൽ പി.നെടുമങ്ങാടിന്‍റെ സംസ്കാരം ഇന്ന് നടക്കും. സ്വദേശമായ തിരുവനന്തപുരം നെടുമങ്ങാടുള്ള വസതിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന്, ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് ഭവനിൽ നടന് അന്തിമോപചാരമർപ്പിക്കാൻ പൊതുജനങ്ങൾക്ക് രണ്ടു മണിക്കൂർ സമയം അനുവദിക്കും. തുടർന്ന്, നെടുമങ്ങാട് എത്തിക്കും. ഇന്ന് തന്നെ സംസ്കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. വെള്ളിയാഴ്‌ച വൈകുന്നേരമാണ് അനിൽ പി. നെടുമങ്ങാട് തൊടുപുഴ മലങ്കരഡാമിൽ മുങ്ങിമരിച്ചത്.