ETV Bharat / sitara

നടന്‍ വിജയ്‌കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു

ഭയപ്പെടാനില്ലെന്നും നടന്‍ വിജയ്‌കാന്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു

Vijayakanth tested covid positive  നടന്‍ വിജയ്‌കാന്തിന് കൊവിഡ്  actor and dmdk leader Vijayakanth  വിജയ്‌കാന്തിന് കൊവിഡ്  dmdk leader Vijayakanth  നടന്‍ വിജയ്‌കാന്ത് സിനിമകള്‍
നടന്‍ വിജയ്‌കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 24, 2020, 12:27 PM IST

തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയ്‌കാന്തിന് കൊവിഡ് സ്ഥിരീകരിച്ചു. നടന്‍ ഇപ്പോള്‍ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. വിജയകാന്ത് വര്‍ഷങ്ങളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നയാളാണ്. ഭയപ്പെടാനില്ലെന്നും താരത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. 68 കാരനായ വിജയ്‌കാന്ത് അദ്ദേഹത്തിന്‍റെ മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍റെ 2015ല്‍ പുറത്തിറങ്ങിയ സാഗപതം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. വിജയകാന്ത് നായകനായെത്തിയ അവസാന ചിത്രം 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരിയാണ്. താരത്തിന് കൊവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ പ്രാര്‍ഥനയിലാണ് ആരാധകരും സിനിമാപ്രേമികളും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.