എപ്പോഴാണ് കല്യാണം എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ രസകരമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം. ആദില്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ഫോട്ടോ ഇപ്പോള്‍ വൈറലാകുകയാണ്. എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി എന്നോണമാണ് താരം വ്യത്യസ്തമായ ഫോട്ടോയിലൂടെ മറുപടി പറയുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ആദില്‍ ഒരു തൊപ്പി വച്ച് നില്‍ക്കുന്നതാണ് ഫോട്ടോ. 'ഇല്ല, ഞാന്‍ ഇപ്പോള്‍ കെട്ടുന്നില്ല' എന്നാണ് താരം തൊപ്പിയില്‍ എഴുതിയിരിക്കുന്നത്. ഇളയ സഹോദരന്‍റെ വിവാഹത്തിന് മുന്നോടിയായുള്ള തൊപ്പി എന്നാണ് ആദില്‍ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. 'അനിയന്‍റെ കല്യാണത്തിന് എന്‍റെ സൈക്കിളോടിക്കല്‍ മൂവ്' എന്നും താരം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. തന്‍റെ ഐഡിയ തൊപ്പിയില്‍ ഡിസൈന്‍ ചെയ്തുതന്ന ഡിസൈനര്‍ സുഹൃത്ത് അനുഷയ്ക്ക് നന്ദിയെന്നും ആദില്‍ പറയുന്നു. താരത്തിന്‍റെ പോസ്റ്റിന് ചുവടെ രസകരമായ നിരവധി കമന്‍റുകളും ആരാധകര്‍ എഴുതിചേര്‍ത്തിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് ആദില്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. വിജയരാജ് ഒരുക്കുന്ന മുന്നറിവനിലൂടെ തമിഴകത്തും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ആദില്‍.