തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്‍റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരത്തിന്‍റെ പുതിയ ചിത്രം വലിമൈയാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റതായാണ് വാര്‍ത്ത.
- " class="align-text-top noRightClick twitterSection" data="">
വലിമൈയില്‍ പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് പരിക്കേറ്റത്. 'യെന്നൈ അറിന്താല്‍' എന്ന സിനിമയിലായിരുന്നു അജിത്ത് ഇതിന് മുമ്പ് പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചത്.
അജിത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അജിത്തിന്‍റെ പരിക്ക് ഭേദമായാല്‍ ഉടൻ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങും.