ETV Bharat / sitara

മാധവന് കൊവിഡ് ഭേദമായി

author img

By

Published : Apr 11, 2021, 2:16 PM IST

താനും കുടുംബാംഗങ്ങളും കൊവിഡ് നെഗറ്റീവായ വിവരം മാധവൻ ട്വിറ്ററിലൂടെ അറിയിച്ചു.

മാധവൻ കൊറോണ വാർത്ത  ആർ മാധവൻ പുതിയ വാർത്ത  madhavan recovered covid 19 news latest  actor a madhavan corona latest news  madhavan covid news
മാധവന് കൊവിഡ് ഭേദമായി

നടൻ ആർ. മാധവൻ കൊവിഡ് മുക്തനായി. തന്‍റെയും കുടുംബത്തിന്‍റെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മാധവന്‍റെ കുടുംബാംഗങ്ങൾക്കും രോഗബാധ കണ്ടെത്തിയിരുന്നു. തുടർന്ന് ക്വാറന്‍റൈനിൽ പ്രവേശിക്കുകയും താനുമായി സമ്പർക്കം പുലർത്തിയവരോട് മുൻകരുതലുകൾ സ്വീകരിക്കാനും മാധവൻ നിർദേശിച്ചിരുന്നു.

  • Thank you all for the concern and prayers .All at home including Amma have tested Covid Negative again-Although we have crossed the infection stage we are all taking utmost care,precautions & following protocol even at home.Gods grace we are all fit and fine now 🙏🙏🙏🙏❤️❤️❤️

    — Ranganathan Madhavan (@ActorMadhavan) April 11, 2021 " class="align-text-top noRightClick twitterSection" data=" ">

"ആശങ്കയ്ക്കും പ്രാർഥനയ്ക്കും എല്ലാവർക്കും നന്ദി. അമ്മയുൾപ്പെടെയുള്ള എല്ലാവർക്കും കൊവിഡ് നെഗറ്റീവായി. രോഗം ഭേദമായെങ്കിലും വീട്ടിൽ എല്ലാവരും അതീവ ശ്രദ്ധയും മുൻകരുതലും പാലിക്കുന്നു. ദൈവകൃപയിൽ എല്ലാവരും സുഖമായിരിക്കുന്നു," എന്ന് മാധവൻ ട്വീറ്റ് ചെയ്തു.

ബോളിവുഡ് നടൻ ആമിർ ഖാന് കൊവിഡ് ബാധിച്ചതിന്‍റെ പിറ്റേ ദിവസമായിരുന്നു മാധവനും വൈറസ് ബാധ സ്ഥിരീകരിച്ചത്. ത്രീ ഇഡിയറ്റ്സിൽ ആമിർ ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടൻ കൊവിഡ് പോസിറ്റീവായെന്ന വാർത്ത ആരാധകരെ അറിയിച്ചത്.

അതേ സമയം, നമ്പിനാരായണന്‍റെ ബയോപിക് റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് തമിഴകത്തിന്‍റെയും ബോളിവുഡിന്‍റെയും പ്രിയനടൻ മാധവൻ.

കൂടുതൽ വായനയ്‌ക്ക്: 'വൈറസ് ഫര്‍ഹാനെയും പിടികൂടി'; കൊവിഡ് സ്ഥിരീകരിച്ച് മാധവൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.