1983, ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റർ'. നീതാ പിള്ള, ജിജി സ്ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു. വിനീത് ശ്രീനിവാസൻ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ എബ്രിഡ് തിരക്കഥയെഴുതുന്ന മുഴുനീള ആക്ഷൻ ചിത്രത്തിന് ആശംസയറിയിച്ചു. സുജിത് ഉണ്ണി, രാമ മൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫുൾ ഓൺ ബാനറിൽ ഷിബു തെക്കുംപുറമാണ് ദി കുങ്ഫു മാസ്റ്റർ നിർമിക്കുന്നത്. മേജർ രവിയുടെ മകൻ അര്‍ജ്ജുന്‍ രവി ഛായാഗ്രഹണം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്.