ETV Bharat / sitara

'ഒന്നില്‍ മാത്രം സ്‌റ്റക്ക്‌ ആകാന്‍ ആഗ്രഹിക്കുന്നില്ല' ; വിജയപരാജയങ്ങള്‍ സിനിമാ തെരഞ്ഞെടുപ്പിനെ ബാധിക്കാറില്ലെന്ന് ആഷിഖ്‌ അബു - Political thriller Naradan

Aashiq Abu says I am a curious director : വ്യത്യസ്‌ത ജോണറിലുള്ള സിനിമകള്‍ ചെയ്യുന്നത്‌ ശീലമായി മാറിയെന്ന്‌ സംവിധായകന്‍ ആഷിഖ്‌ അബു

Aashiq Abu says I am a curious director  'ഒന്നില്‍ മാത്രം സ്‌റ്റക്ക്‌ ആകാന്‍ ആഗ്രഹിക്കുന്നില്ല'  Aashiq Abu career  Aashiq Abu about different genres in film  Aashiq Abu believes in his project  Political thriller Naradan  Aashiq Abu about Naradan
'ഒന്നില്‍ മാത്രം സ്‌റ്റക്ക്‌ ആകാന്‍ ആഗ്രഹിക്കുന്നില്ല': ആഷിഖ്‌ അബു
author img

By

Published : Mar 8, 2022, 6:29 PM IST

Updated : Mar 8, 2022, 7:07 PM IST

മുംബൈ : റൊമാന്‍റിക്‌ കോമഡികള്‍ മുതല്‍ ഡാര്‍ക്ക്‌ ത്രില്ലറുകള്‍ വരെ വ്യത്യസ്‌ത ജോണറിലുള്ള സിനിമകള്‍ ചെയ്യുന്നത്‌ തനിക്ക്‌ ഹരമാണ്‌ എന്നത്‌ ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ നിരാശപ്പെടാതിരിക്കാനുള്ള ശ്രമമാണെന്ന്‌ ആഷിഖ്‌ അബു. പിടിഐക്ക്‌ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്.

Aashiq Abu Career : 2009ല്‍ മമ്മൂട്ടി നായകനായെത്തിയ 'ഡാഡി കൂള്‍' എന്ന ത്രില്ലര്‍ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആഷിഖ്‌ അബു, റൊമാന്‍റിക്‌ കോമഡി 'സാള്‍ട്ട്‌ എന്‍ പെപ്പര്‍', റിവഞ്ച്‌ ത്രില്ലര്‍ '22 ഫീമെയില്‍ കോട്ടയം', അഡ്വഞ്ചര്‍ ഡ്രാമ 'റാണി പദ്‌മിനി', മെഡിക്കല്‍ ത്രില്ലര്‍ 'വൈറസ്‌', റൊമാന്‍റിക്‌ ത്രില്ലര്‍ 'മായാനദി' തുടങ്ങിയവ സംവിധാനം ചെയ്‌ത് മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായി ഉയര്‍ന്നു.

Aashiq Abu about different genres in film: 'വ്യത്യസ്‌ത രീതിയിലുള്ള സിനിമകള്‍ ഒരുക്കുന്നതിന് കാരണം ഞാനൊരു വ്യത്യസ്‌തനായ സംവിധായകന്‍ ആയതുകൊണ്ടാണ്. പുതിയ പുതിയ ജോണറുകള്‍ പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുമ്പ്‌ വിജയിച്ചിട്ടുണ്ടെങ്കിലും ആവര്‍ത്തന ജോണറുകളില്‍ താത്‌പര്യമില്ല. പുതുതായി എന്തെങ്കിലും പരീക്ഷിക്കുമ്പോള്‍ പാതിവഴിയില്‍ കുടുങ്ങി പോകാതിരിക്കാനും ശ്രമിക്കാറുണ്ട്‌. സ്വയം തിരുത്താനും മുന്നോട്ടുപോകാനും നിരന്തരമായി ശ്രമിക്കാറുമുണ്ട്‌.' -ആഷിഖ്‌ അബു പറഞ്ഞു.

Aashiq Abu believes in his project: തന്‍റെ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകാറുണ്ടെന്നും അത്‌ റിസ്‌ക്‌ എടുക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞിട്ടില്ലെന്നും ആഷിഖ്‌ അബു വ്യക്തമാക്കി. 'എന്‍റെ ആദ്യ സിനിമ മുതല്‍ പഠിക്കാന്‍ ഞാന്‍ ഉത്സുകനായിരുന്നു. അതുകൊണ്ടാകാം എനിക്ക്‌ ഈ ഫിലിമോഗ്രഫി ലഭിച്ചത്‌. ഞാനെന്‍റെ സിനിമകളെ സമീപിക്കുന്ന രീതിയുടെ കാര്യത്തില്‍ വിജയവും പരാജയവും എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന, എനിക്ക്‌ വിശ്വാസമുള്ള ഒരു കഥ ഉണ്ടെങ്കില്‍ ഞാനത്‌ തടഞ്ഞുവയ്‌ക്കില്ല. തുടക്ക സമയത്ത്‌ എന്‍റെ സംരംഭത്തില്‍ എനിക്ക്‌ ആളുകളെ ബോധ്യപ്പെടുത്തേണ്ടി വന്നു. എന്നാല്‍ ഇന്നെന്‍റെ ക്രാഫ്‌റ്റില്‍ അവര്‍ക്ക്‌ വിശ്വാസമുണ്ട്‌.'-ആഷിഖ്‌ അബു പറഞ്ഞു.

Political thriller Naradan: രാജ്യത്തെ ബ്രോഡ്‌കാസ്‌റ്റ്‌ ജേര്‍ണലിസത്തിന്‍റെ ഇന്നത്തെ അവസ്ഥയിലേക്കാണ് ആഷിഖ്‌ അബുവിന്‍റെ ഏറ്റവും പുതിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ 'നാരദന്‍' വിരല്‍ ചൂണ്ടുന്നത്‌. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും എത്തിക്‌സിനെ കുറിച്ചുമാണ് 'നാരദന്‍' പറയുന്നത്‌. മാര്‍ച്ച്‌ മൂന്നിനാണ് 'നാരദന്‍' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. ഒരു ടെലിവിഷൻ വാർത്ത അവതാരകന്‍റെ വേഷമാണ് ചിത്രത്തില്‍ ടൊവിനോക്ക്‌. ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ 'നാരദനി'ല്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രത്തിലെത്തിയിരുന്നു. 'നീലവെളിച്ച'മാണ് ആഷിഖ്‌ അബുവിന്‍റെ പുതിയ പ്രോജക്‌ട്‌.

Aashiq Abu about Naradan: 'നാരദന്‍ തികച്ചും സാങ്കൽപ്പികമാണ്, യഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. നായക കഥാപാത്രം ഒരു മാധ്യമപ്രവര്‍ത്തകനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന്‌ എനിക്കറിയാം. ടിവി ജേര്‍ണലിസ്‌റ്റുകളുടെ കഥയല്ല, സ്‌ക്രീനിലെ പൊലീസുകാരുടെ കഥകളാണ് നമുക്ക്‌ സുപരിചിതം. അതുകൊണ്ടാകാം ഇത്‌ ആരെയെങ്കിലും അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ ചിലര്‍ക്കെങ്കിലും തോന്നുന്നത്‌. പക്ഷേ സത്യത്തില്‍ അങ്ങനെയല്ല.'- പിടിഐക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ആഷിഖ്‌ അബു വ്യക്തമാക്കി.

Also Read: #Metoo | 'ആരോപണം ഞെട്ടിപ്പിക്കുന്നത്, സുജീഷ് എനിക്കും സഹോദരിക്കും ടാറ്റൂ ചെയ്‌തിട്ടുണ്ട്‌' : അഭിരാമി സുരേഷ്‌

Last Updated : Mar 8, 2022, 7:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.