‘ഗാഗുൽത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ആദ്യത്തെ നോക്കില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് വിനായക് ശശികുമാറാണ്. ബിജിബാലാണ് സംഗീതം നല്‍കി ആലപിച്ചത്. കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിലൂടെ ഹൃദയം കീഴടക്കിയ വീണ നന്ദകുമാറാണ് വീഡിയോ ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മനോഹരമായ മെലഡിയായി ഒരുക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്‍റെ രസകരമായ ടീസർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. നവാഗതമായ ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൗളി വത്സന്‍, ഇന്ദ്രന്‍സ്, സീനു സോഹന്‍ലാല്‍, സുധി കോപ്പ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പോരാട്ടം, ആമി, ലില്ലി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നവജിത് നാരായണനാണ് നായകന്‍. ജെ പിക് മൂവീസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വി.ജി ജയകുമാറാണ് നിര്‍മിച്ചിരിക്കുന്നത്.