ETV Bharat / sitara

ഗസലിന്‍റെ ഹൃദയതാളം ഹരിഹരന് ഇന്ന് 66-ാം പിറന്നാൾ

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഭോജ്പൂരി, ബംഗാളി ഭാഷകളിൽ സംഗീതവിസ്മയം തീർത്ത ഹരിഹരന് ഇന്ന് 66-ാം ജന്മദിനം.

ഹരിഹരന് ഇന്ന് 66-ാം പിറന്നാൾ വാർത്ത  ഹരിഹരൻ പിറന്നാൾ വാർത്ത  ഗസലിന്‍റെ ഹൃദയതാളം ഹരിഹരൻ വാർത്ത  66th birthday hariharan news  singer hariharan birthday latest news
ഗസലിന്‍റെ ഹൃദയതാളം ഹരിഹരന് ഇന്ന് 66-ാം പിറന്നാൾ
author img

By

Published : Apr 2, 2021, 10:51 PM IST

മെലഡിയും ഗസലും ഭജൻ ഗാനങ്ങളും മാന്ത്രികശബ്ദത്തിലൂടെ ഹൃദയത്തിനുള്ളിലേക്ക് ഒഴുകിയെത്തുന്ന അനുഭൂതി. പ്രണയം വശ്യസൗന്ദര്യത്തോടെ ഊർന്നിറങ്ങും ഹൃദയസഖിയും ഓ ദിൽറുബയും ശ്രവിക്കുന്ന അനുവാചകനിലേക്ക്. ഗസലിൽ തുടങ്ങി ഇൻഡിപോപ്പിലൂടെ ഇന്ത്യൻ സിനിമയിൽ പടർന്നുകയറുകയായിരുന്നു ഹരിഹരന്‍റെ സംഗീതം. യുഗ്മഗീതങ്ങളും വിരഹവും വേദനയുമെല്ലാം ഹരിഹരന്‍റെ സ്വരമാധുരിയിലൂടെ അന്തരീക്ഷവുമായി ലയിക്കുന്നതായി തോന്നും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഭോജ്പൂരി, ബംഗാളി ഭാഷകളെല്ലാം ആ മാന്ത്രികസംഗീതത്തിന്‍റെ ആസ്വാദതലമറിഞ്ഞവരാണ്. ഇന്ത്യൻ സംഗീതം ആഘോഷമാക്കിയ മെലഡി കിംഗിന് ഇന്ന് 66-ാം പിറന്നാൾ.

1955 ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പുത്തന്‍ തെരുവ് ബ്രാഹ്മണത്തെരുവിൽ പ്രശസ്ത കർണാടക സംഗീതജ്ഞരായ ശ്രീ അനന്തസുബ്രമണിയുടെയും ശ്രീമതി അലമേലുവിന്‍റെയും മകനായി ജനിച്ചു. കർണാടക സംഗീതത്തിന്‍റെ ആദ്യ പാഠ്യങ്ങൾ അഭ്യസിച്ചത് അമ്മയിൽ നിന്നായിരുന്നു. പിന്നീട്, അച്ഛന്‍റെ ഉദ്യോഗാർഥം ബോംബെയിലേക്ക് താമസം മാറി.

മെഹ്ദി ഹസ്സന്‍റെ ഗസലുകളോട് കൂട്ടുകൂടിയ ഹരിഹരൻ അദ്ദേഹത്തെ മനസിൽ ഗുരുവായി ആദരിച്ചു. ഗസലിനോടുള്ള പ്രിയം ഹിന്ദുസ്ഥാനി സംഗീതത്തിലേക്കും ഹരിഹരനെ ആകൃഷ്ടനാക്കി. അങ്ങനെ ഉസ്താദ് ഗുലാം മുസ്തഫ ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. ഗസലിന് ഉർദു ഭാഷയും സ്വായത്തമാക്കി. പില്‍ക്കാലത്ത് ഹരിഹരന്‍റെ പാട്ടുകേട്ട് ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസ്സന്‍ അഭിനന്ദിച്ചത് അദ്ദേഹം ഇന്നും ഒരു ജന്മ സാഫല്യമായി സൂക്ഷിക്കുന്നു.

സിനിമയലേക്ക് ഹരിഹരന്‍റെ ശബ്ദം കടന്നുചെന്നപ്പോൾ പാട്ടിന്‍റെ എല്ലാ ശാഖകളിലും അയാൾ വിസ്മയം സൃഷ്‌ടിച്ചു. 1978ൽ പുറത്തിറങ്ങിയ ഗമൻ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗായകനായുള്ള ഹരിഹരന്‍റെ തുടക്കം. അജീബ് സാനേ ഹെ മുജ് പർ ഖരാർ എന്ന ഗാനം സംഗീതപ്രേമികളിലേക്കും ഉത്തർപ്രദേശ് സംസ്ഥാന സർക്കാരിന്‍റെ അംഗീകാരത്തിലേക്കും ഹരിഹരനെ കൊണ്ടെത്തിച്ചു.

മലയാളത്തിനും ഓർക്കാൻ കുറേയേറെ ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1980ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്‌ത സ്വത്ത് എന്ന ചിത്രത്തിലായിരുന്നു ഹരിഹരന്‍റെ സ്വരസ്പർശമേറ്റ ആദ്യ ഗാനം പിറവി കൊണ്ടത്. "ജന്മജന്മാന്തര സുകൃതമടയാന്‍ നിമിഷമെങ്കിലും" ദേവരാജൻ മാസ്റ്ററൊരുക്കിയ ഗാനത്തിൽ പി മാധുരിക്കൊപ്പമാണ് മെലഡിയുടെ ചക്രവർത്തി പാടിയത്.

വർഷങ്ങൾ പിന്നിട്ടപ്പോൾ മണിരത്നം ചിത്രത്തിലൂടെ തമിഴിലും ഗായകൻ സാന്നിധ്യമറിയിച്ചു. എ.ആർ റഹ്മാന്‍റെ സംഗീതവും മണിരത്നത്തിന്‍റെ പ്രണയകാവ്യവും തമിഴകത്തിൽ ഹിറ്റുകളൊരുക്കുമ്പോഴെല്ലാം ഹരിഹരനും പിന്നണി ഗായകനായി ചിത്രങ്ങളുടെ ഭാഗമായി. 1995ൽ തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ "ഉയിരെ ഉയിരെ" ഗാനം ഭാഷകൾക്കതീതമായുള്ള ഹൃദയതാളമാകുകയായിരുന്നു. ഒപ്പം, തമിഴ്നാട് സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരവും ഹരിഹരനിലേക്കെത്തിച്ചതും എആർആറിന്‍റെ മാന്ത്രികതയിൽ വിരിഞ്ഞ ഈ സംഗീതത്തിനാണ്.

ചന്തിരനെ തൊട്ടത് യാർ.... തമിഴാ തമിഴാ, പൊയ് സൊല്ല കൂടാത് കാതലീ... ഒരു പൊയ്യാവത് സൊൽ കണ്ണേ.... വാക്കിങ് ഇൻ ദി മൂൺലൈറ്റ് തുടങ്ങി ഒട്ടനവധി ഹിറ്റുകളും മെലഡികളും. സിനിമയിൽ ഹിറ്റ് ഗായകനാകുമ്പോഴും മൗസം, ഗുല്‍ഫാം, ദില്‍ കി ബാത്, റിഫ്ളക്ഷന്‍സ് തുടങ്ങിയ ഗസലുകളും പോപ് ഗാനങ്ങളും ആസ്വാദകരിൽ വലിയ തരംഗം സൃഷ്ടിച്ചു. ഗായകൻ മാത്രമല്ല, കൊളോണിയൽ കസിൻസ് എന്ന ബാൻഡിലൂടെയും മോധി വിളയാട്, ചിക്ക് ബുക്ക് എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെയും അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചു. ബോയ്സ്, മില്ലേനിയം സ്റ്റാർസ്, പവർ ഓഫ് വിമെൻ തുടങ്ങിയ ചിത്രങ്ങളിലൂടെ കാമറക്ക് മുൻപിലും ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സംസ്ഥാന പുരസ്കാരങ്ങൾക്കും സ്വരലയ-കൈരളി-യേശുദാസ് അവാർഡ് പോലുള്ള സാസ്കാരിക മേഖലകളുടെ അംഗീകാരങ്ങൾക്കും പുറമെ മേരേ ദുശ്മൻ മേരേ ഭായ്, ജീവ് രംഗ്‌ലാ എന്ന മറാത്തി ഗാനത്തിനും ദേശീയ അവാർഡും പത്മശ്രീയും കരസ്ഥമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.