ETV Bharat / sitara

സംസ്ഥാന ചലച്ചിത്രമേളക്ക് ഇനി മുപ്പത് നാള്‍; ഓൺലൈൻ രജിസ്ട്രേഷൻ പത്തിന് തുടങ്ങും

author img

By

Published : Nov 6, 2019, 9:49 PM IST

ചലച്ചിത്രമേളയിലേക്കുള്ള ഡെലിഗേറ്റ് ഫീസ് ആയിരം രൂപയാണ്. കഴിഞ്ഞ വർഷത്തെപ്പോലെ ആർഭാടങ്ങൾ ഇല്ലാതെ മേള സംഘടിപ്പിക്കാനാണ് തീരുമാനം.

ഐഎഫ്‌എഫ്‌കെ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രോത്‌സവത്തിന് ഇനി വെറും മുപ്പത് നാളുകള്‍. കഴിഞ്ഞ വർഷത്തെ ഒരു പിടി മികച്ച ചിത്രങ്ങൾ, സിനിമാ പ്രേമികളുടെയും നിരൂപകരുടെയും സൊറ പറഞ്ഞിരിക്കാനുള്ള നിശാഗന്ധി രാത്രികൾ, അടുത്ത വർഷം എന്‍റെ സിനിമയുമെന്ന പ്രതീക്ഷകൾ, എല്ലാ ഫ്രെയിമുകളും ഇവിടെ ചേരുകയാണ്.
ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ആറിന് കൊടിയേറും. മേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഈ മാസം പത്തിന് ആരംഭിക്കും. ഐഎഫ്‌എഫ്‌കെ സംഘാടക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടന്നു.

സിനിമാപ്രേമികൾക്ക് ആശ്വാസമായി കഴിഞ്ഞ തവണത്തെ രണ്ടായിരം രൂപയിൽ നിന്നും ഡെലിഗേറ്റ് ഫീസ് ആയിരം രൂപയായി കുറച്ചു. നവംബർ 25ന് ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് പക്ഷേ 1500 രൂപയായിരിക്കും ഫീസ്. എന്നാൽ മുൻ വർഷത്തെപ്പോലെ ഇപ്രാവശ്യവും ആർഭാടങ്ങൾ ഒഴിവാക്കികൊണ്ട് മേള നടത്താനാണ് തീരുമാനമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
കഴിഞ്ഞ തവണത്തേപ്പോലെ 10000 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുന്നത്. ഇതിൽ 8500 പാസുകൾ ഓൺ ലൈനായും 1500 പാസുകൾ ഓഫ് ലൈനായും വിതരണം ചെയ്യാനാണ് തീരുമാനം. ഓഫ് ലൈൻ രജിസ്ട്രേഷൻ നവംബർ എട്ടിന് തുടങ്ങും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മേഖലാ കേന്ദ്രങ്ങളിലും തിരുവനന്തപുരം ടാഗോർ തിയേറ്ററിലും ഓഫ് ലൈൻ രജിസ്ട്രേഷൻ സൗകര്യവുമുണ്ടായിരിക്കും.
ഡിസംബർ ആറാം തിയതി വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഐഎഫ്എഫ്കെയുടെ ഇരുപത്തിനാലാം അദ്ധ്യായത്തിന് തിരിതെളിക്കുന്നതോടെ ചലച്ചിത്രോത്സവത്തിന് തുടക്കമാകും. എട്ട് ദിവസങ്ങൾ നീളുന്ന ചലച്ചിത്രമാമാങ്കത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നുമായി 180 ഓളം സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

Intro:ഇരുപത്തിനാലമത് കേരള രാജ്യന്തര ചലച്ചിത്രമേളയ് ഡിസംബർ ആറിന് തുടക്കമാകും. മേളയുടെ ഓൺലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഈ മാസം 10ന് ആരംഭിക്കും. കഴിഞ്ഞ തവണ രണ്ടായിരം രൂപയായിരുന്ന ഡെലിഗേറ്റ് ഫീസ് ഇത്തവണ ആയിരം രൂപയായി കുറച്ചു. അതേ സമയം നവംബർ 25 ന് ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപയായിരിക്കും ഫീസ്. മേളയുടെ സംഘാടക സമിതി യോഗം തിരുവനന്തപുരത്ത് നടന്നു.

Body:കഴിഞ്ഞ തവണത്തേപ്പോലെ 10000 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുക. ഇതിൽ 8500 പാസുകൾ ഓൺ ലൈനായും 1500 പാസുകൾ ഓഫ് ലൈനായും വിതരണം ചെയ്യും. ഓഫ് ലൈൻ രജിസ്ട്രേഷൻ നവംബർ എട്ടിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ മേഖല കേന്ദ്രങ്ങളിലും തിരുവനന്തപുരം ടാഗോർ തിയറ്ററിലും ഓഫ് ലൈൻ രജിസ്ട്രേഷൻ സൗകര്യം ഉണ്ടാകും.കഴിഞ്ഞ തവണത്തെപ്പോലെ ഈ തവണയും ആർഭാടങ്ങൾ ഇല്ലാതെ മേളെ നടത്തതാണ് തീരുമാനമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു ബൈറ്റ് മന്ത്രി എ.കെ ബാലൻ ഡിസംബർ ആറിന് വൈകീട്ട് മുഖ്യമന്ത്രി ഐ എഫ് എഫ് കെയുടെ ഇരുപത്തിനാലാം പതിപ്പിന് തിരിതെളിയിക്കും. വിവിധ വിഭാഗങ്ങളിലായി 180 ഓളം സിനിമകൾ എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കും

Conclusion:ഇ ടി വി ഭാരത് തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.