ETV Bharat / sitara

'ട്വല്‍ത്ത്‌ മാന്‍' പുതിയ വിശേഷം പങ്കുവച്ച്‌ ജീത്തു ജോസഫ്‌

12th Man: 'ദൃശ്യ 2'ന്‌ ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ട്വല്‍ത്ത്‌ മാന്‍'. 'ട്വല്‍ത്ത്‌ മാനി'ന്‍റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ച്‌ ജീത്തു ജോസഫ്‌ രംഗത്തെത്തിയിരിക്കുകയാണ്.

author img

By

Published : Mar 30, 2022, 8:27 AM IST

12th Man post production works completed  12th Man  'ട്വല്‍ത്ത്‌ മാന്‍'  Mohanlal Jeethu Joseph movie  12th Man OTT release  12th Man location  12th Man cast ad crew  Mohanlal latest movies
'ട്വല്‍ത്ത്‌ മാന്‍' പുതിയ വിശേഷം പങ്കുവച്ച്‌ ജീത്തു ജോസഫ്‌

Mohanlal Jeethu Joseph movie: മോഹന്‍ലാല്‍- ജീത്തു ജോസഫ്‌ ചിത്രങ്ങള്‍ക്ക്‌ പ്രതീക്ഷകളേറെയാണ്. 'ദൃശ്യ 2'ന്‌ ശേഷം ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ട്വല്‍ത്ത്‌ മാന്‍'. 'ട്വല്‍ത്ത്‌ മാനി'ന്‍റെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫ്‌ ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. ചിത്രത്തിന്‍റെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ വിവരം അദ്ദേഹം ഫേസ്‌ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

12th Man OTT release: ഡയറക്‌ട്‌ ഒടിടി റിലീസായാണ് ചിത്രം പുറത്തിറങ്ങുക. ഉടന്‍ തന്നെ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുമെന്നാണ് സൂചന. അതേസമയം 'ട്വല്‍ത്ത്‌ മാനി'ന്‍റെ റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മിസ്‌റ്ററി ത്രില്ലര്‍ വിഭാഗത്തിലായാണ്‌ ചിത്രം ഒരുങ്ങുന്നത്‌. സ്വന്തം തിരക്കഥയിലല്ലാതെ ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമെന്ന പ്രത്യേകതയോടു കൂടിയാണ് 'ട്വല്‍ത്ത്‌ മാന്‍' റിലീസിനെത്തുന്നത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ്‌ 'ട്വല്‍ത്ത്‌ മാനി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്‌.

12th Man location: ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളതെന്ന്‌ ജീത്തു ജോസഫ്‌ നേരത്തെ പറഞ്ഞിരുന്നു. ഇടുക്കിയിലെ കുളമാവ്‌ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 24 മണിക്കൂറിനുള്ളില്‍ നടക്കന്ന കഥയാണ് ചിത്രം പറയുന്നത്‌.

12th Man cast ad crew: ആശിര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മാണം. നവാഗതനായ കെ.ആര്‍ കൃഷ്‌ണകുമാര്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഉണ്ണി മുകുന്ദന്‍, അനുശ്രീ, ലിയോണ ലിഷോയ്‌, അദിതി രവി, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്‌, ശാന്തി പ്രിയ, ശിവദ, പ്രിയങ്ക നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സതീഷ്‌ കുറുപ്പ്‌ ആണ് ഛായാഗ്രഹണം.

Mohanlal latest movies: വൈശാഖ്‌ ചിത്രം 'മോണ്‍സ്‌റ്റര്‍', ഷാജി കൈലാസ്‌ ചിത്രം 'എലോണ്‍' എന്നിവയാണ് മോഹന്‍ലാലിന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. 'ആറാട്ട്‌' ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ലോകമൊട്ടാകെ 2700 സ്‌ക്രീനുകളില്‍ റിലീസിനെത്തിയ ചിത്രത്തിന്‍റെ ആദ്യ മൂന്ന്‌ ദിന ആഗോള ഗ്രോസ്‌ കലക്ഷന്‍ 17.50 കോടി ആയിരുന്നു.

Also Read: KGF 2 | ട്രെയ്‌ലറില്‍ കണ്ടതൊന്നുമല്ല, അതുക്കും മേലെയാണ് കെജിഎഫ്‌ 2: പൃഥ്വിരാജ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.