ETV Bharat / sitara

'പൊറിഞ്ചു മറിയം ജോസിന്' പിന്നിലെ ചതി; ആരോപണവുമായി ലിസി ജോയ് - ലിസി ജോയ്

തിരക്കഥ ഒത്തുനോക്കി ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്ന് നേരത്തെ തന്നെ സിനിമയുടെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു.

porinju mariam jose
author img

By

Published : Aug 21, 2019, 2:11 PM IST

ജോഷി സംവിധാനം ചെയ്ത പുതിയ ചിത്രം 'പൊറിഞ്ചു മറിയം ജോസി'നെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരി ലിസി ജോയ്. താൻ രചിച്ച 'വിലാപുറങ്ങൾ' എന്ന നോവലിനെ ആസ്പദമാക്കിയാണ് 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രം ജോഷി ഒരുക്കിയിരിക്കുന്നതെന്നാണ് ലിസിയുടെ ആരോപണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസിയുടെ ആരോപണം. 'വിലാപ്പുറങ്ങൾ എന്ന എന്‍റെ നോവൽ വായിച്ചവർ അതിലെ പനങ്കേറി മറിയത്തെയും കാട്ടാളൻ പൊറിഞ്ചുവിനെയും പാണ്ടിജോസിനെയും ദയാലുവിനെയൊന്നും മറന്നിട്ടുണ്ടാകില്ല. 2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന് വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകൻ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്കഷന്‍റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അതിന് തിരക്കഥ എഴുതണം എന്നവാശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്. ഞാൻ അതിന് സമ്മതിക്കുകയും ഒരു വർഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂർത്തിയാവുകയും സിനിമ `കാട്ടാളൻ പൊറിഞ്ചു’ എന്ന പേരിൽ ഫിലിം ചേംബറിൽ 2018 ജനുവരിയിൽ ഡാനി പ്രൊഡക്ഷൻ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എന്നാൽ കരാറെഴുതുനതിന് മുമ്പുള്ള തർക്കത്തിൽ ഡാനി പ്രൊഡക്ഷൻ, ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാൻ തയ്യാറല്ലെന്നറിയിച്ച്‌ പിൻ മാറുകയും അതേ തുടർന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു. പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത ‘കാട്ടാളൻ പൊറിഞ്ചു ‘ എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയോഗിച്ചാണ് ‘പൊറിഞ്ചു മറിയം ജോസ്’ ഇപ്പോൾ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് പുറത്തിറക്കുന്നത്', ലിസി ജോയ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്‍റെ കാട്ടാളൻ പൊറിഞ്ചു എന്ന തിരക്കഥയുടെ ഉള്ളടക്കവും പ്രധാന സന്ദർഭങ്ങളും ലിസി പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.