കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധയെ കുറിച്ചും അതിന്‍റെ അതിജീവനത്തിനായി നടത്തിയ പോരാട്ടത്തെ കുറിച്ചും പറയുന്ന ആഷിഖ് അബു ചിത്രം 'വൈറസ്' ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കലാണ് ചിത്രത്തിലെത്തുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അവതരിപ്പിക്കുന്നത് രേവതിയാണ്. ഇവരെ കൂടാതെ ടൊവിനോ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്ത്, സൗബിൻ തുടങ്ങി വലിയതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം.
- " class="align-text-top noRightClick twitterSection" data="">
ഡോക്യുമെന്‍ററി സ്വഭാവത്തിലുള്ള ചിത്രമല്ലെന്നും എന്നാല്‍ റിയലിസ്റ്റിക്കായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്നും അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും നിശ്ചയിച്ച റിലീസ് തിയതിയുമായി തന്നെ മുന്നോട്ട് പോകുകയായിരുന്നു അണിയറപ്രവർത്തകർ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ചിത്രം ഇന്ന് തന്നെ റിലീസ് ചെയ്യും.