മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് ആടും 2017 ൽ ഇറങ്ങിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ആട് 2 വും. മിഥുൻ മാനുവൽ തോമസിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയിരുന്നു.
ജയസൂര്യയുടെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഷാജി പാപ്പന്‍. ജയസൂര്യയ്‌ക്കൊപ്പം എത്തിയ മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. ധർമജൻ അവതരിപ്പിച്ച ക്യാപ്റ്റൻ ക്ലീറ്റസ്, സൈജു കുറുപ്പിൻ്റെ അറക്കൽ അബു, സണ്ണി വെയ്ൻ അവതരിപ്പിച്ച സാത്താൻ സേവ്യർ, വിജയ് ബാബുവിൻ്റെ സർബത്ത് ഷമീർ എന്നിവയെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.
ആട് 2വിനു പിന്നാലെ ആട് 3 വരുമെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള നിര്‍മ്മാതാവ് വിജയ് ബാബുവിൻ്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ചിത്രത്തിൻ്റെ ഒന്നാം ഭാഗം റിലീസ് ചെയ്ത ഫെബ്രുവരി ആറിനാണ് മൂന്നാമത്തെ ചിത്രത്തിൻ്റെ വരവ് സ്ഥിരീകരിച്ച് വിജയ് ബാബു എത്തിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">