ETV Bharat / sitara

തിയേറ്ററുകൾ ഇളക്കി മറിച്ച് 'ബിഗില്‍' - ബിഗില്‍

അച്ഛനായും മകനായും കാമുകനായും ഫുട്ബോൾ കോച്ചായും ഇളയദളപതി ചിത്രത്തില്‍ ആടിതകർക്കുകയാണ്.

'ബിഗില്‍'
author img

By

Published : Oct 25, 2019, 1:29 PM IST

വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മാസ് ചിത്രം 'ബിഗില്‍' ഒടുവില്‍ തിയേറ്ററുകളിലെത്തി. കേരളത്തില്‍ 250 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

വിജയ്യുടെ കൂറ്റൻ കട്ടൗട്ടുകളില്‍ മാലചാർത്തിയും ബാന്‍റടിച്ച് നൃത്തംചവിട്ടിയുമാണ് കേരളത്തിലെ ആരാധകർ ബിഗിലിനെ വരവേറ്റത്. കേരളത്തില്‍ മാത്രം ആദ്യ ദിനം 300 ഫാൻസ് ഷോകളാണ് ചിത്രത്തിനുള്ളത്. കോഴിക്കോട് കോർണേഷൻ തിയേറ്ററില്‍ രാവിലെ 6:45ന് ആയിരുന്നു ആദ്യ പ്രദർശനം. ഒരുമുഴുനീള മാസ് എന്‍റർടെയ്നറായിട്ടാണ് അറ്റ്‌ലി ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന നിരവധി രംഗങ്ങളും ചിത്രത്തിലുണ്ട്. ഏതൊരു സ്ത്രീക്കും സമർപ്പിക്കാവുന്ന വിമൻ ആന്തമാണ് ചിത്രമെന്ന അണിയറപ്രവർത്തകരുടെ അവകാശത്തോട് നീതി പുലർത്തുന്നുണ്ട് ചിത്രം. നയൻതാര നായികയാവുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളികളുടെ 'കറുത്തമുത്ത്' ഐ.എം വിജയനാണ്.

തമിഴ്നാട്ടിൽ ഏകദേശം 700 സ്ക്രീനുകളിലും, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ 650 കർണാടകയിൽ 400 , നോർത്ത് ഇന്ത്യയിൽ 250 സ്ക്രീനുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യുഎസ്എ, യുകെ, കാനഡ, മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ഫ്രാൻസ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Intro:Body:

bigil response

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.