ETV Bharat / sitara

പിറന്നാൾ ദിനത്തില്‍ മധുവിന് ആദരം

ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ 56 വര്‍ഷത്തെ മധുവിന്‍റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു.

author img

By

Published : Sep 23, 2019, 3:54 PM IST

madhu

86ാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്‍റെ പ്രിയ നടന്‍ മധു. പിറന്നാൾ ദിനത്തിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാധ്യമ സമൂഹം 'മധു മധുരം തിരുമധുരം' എന്ന പേരില്‍ താരത്തെ ആദരിച്ചു. പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

നടന്‍, നിര്‍മാതാവ്, സംവിധായകന്‍, സ്റ്റുഡിയോ ഉടമ എന്നിങ്ങനെ ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ 56 വര്‍ഷത്തെ മധുവിന്‍റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു വെബ്‌സൈറ്റിന്‍റെ ഉദ്ഘാടനം ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി നിര്‍വഹിച്ചു. മധുവിന് സ്‌നേഹാദരമായി ഈ വെബ്‌സൈറ്റ് തയ്യാറാക്കിയത് അദ്ദേഹത്തിന്‍റെ മരുമകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാറാണ്.

സിനിമ തനിക്ക് ഒരിക്കലും തിക്താനുഭവങ്ങളോ വേദനകളോ നല്‍കിയിട്ടില്ലെന്ന് ആദരം ഏറ്റുവാങ്ങി കൊണ്ട് മധു പറഞ്ഞു. മലയാളികള്‍ നെഞ്ചേറ്റിയ സാഹിത്യകൃതികള്‍ സിനിമയായപ്പോള്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിന്‍റെ പ്രിയ നായകൻ മോഹൻലാലും താരത്തിന് ജന്മദിനാശംസകൾ നേർന്നു. എന്‍റെ മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.