ആറ് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമാ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പ്രമുഖ കന്നഡ താരം ശിവരാം (83) വിടവാങ്ങി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കര്‍ണാടകയിലെ നിരവധി മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ കന്നഡ സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത മകന്‍ എസ്. ലക്ഷമിഷ് ആണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
Shivaram's son confirmed Shivaram death: 'എന്‍റെ പിതാവ് ശിവറാം ഇനിയില്ല. പ്രശാന്ത് ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അദ്ദേഹത്തെ ജീവിതത്തിലേയ്‌ക്ക് തിരികെകൊണ്ടു വരാന്‍ അവരുടെ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ വിധിക്ക് കീഴടങ്ങി. ഞങ്ങള്‍ അത് അംഗീകരിക്കുന്നു.'- മകന്‍ എസ്.ലക്ഷമിഷ് പറഞ്ഞു.
Shivaram hospitalized : രണ്ട് ദിവസം മുമ്പ് വീട്ടില്‍ ഒരു ചടങ്ങ് നടക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയും സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രായമേറിയതുമായി ബന്ധപ്പെട്ടുള്ള ആശങ്കകളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തിയിരുന്നില്ല. ബ്രെയിന്‍ ഹെമിറേജ് സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്.
ഒരാഴ്‌ച്ച മുമ്പ് അദ്ദേഹം സഞ്ചരിച്ച കാര്‍ അപകടത്തിലും പെട്ടിരുന്നു. അപകടത്തില്‍ പെട്ടെങ്കിലും അദ്ദേഹത്തിന് വലിയ പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.
Shivaram's career : 1938, ജനുവരി 28ന് തമിഴ് ബ്രാഹ്‌മണ കുടുംബത്തിലാണ് അദ്ദേഹത്തിന്‍റെ ജനനം. പേര് ശിവരാം എന്നാണെങ്കിലും ശിവരാമണ്ണ എന്നാണ് അദ്ദേഹം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. അഭിനയ ജീവിതത്തില്‍ 60 ഓളം ചിത്രങ്ങളിലായി എല്ലാത്തരം വേഷങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ചില ചിത്രങ്ങളില്‍ നായകനായും വേഷമിട്ടിട്ടുള്ള അദ്ദേഹം സംവിധായകനായും നിര്‍മ്മാതാവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1958ല്‍ അസിസ്‌റ്റന്‍റ് ഡയറക്‌ടറായി സിനിമയിലെത്തിയ അദ്ദേഹം പിന്നീട് അഭിനയ ജീവിതത്തിലും എത്തുകയായിരുന്നു. രാശി ബ്രദേഴ്‌സിന്‍റെ ബാനറില്‍ സഹോദരന്‍ രാമനാഥനുമായി ചേര്‍ന്ന് അദ്ദേഹം നിരവധി ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. രജനികാന്ത് നായകനായ 'ധര്‍മ ദുരൈ' എന്ന തമിഴ് ചിത്രം, അമിതാഭ് ബച്ചന്‍-രജനി കാന്ത് ഒന്നിച്ച 'ഗെറഫ്‌താര്‍' എന്ന ബോളിവുഡ് ചിത്രം എന്നിവയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. 'ഹൃദയ സംഗമ' എന്ന കന്നഡ ചിത്രം അദ്ദേഹം സംവിധാനവും ചെയ്‌തു. 'നനൊബ്ബ കല്ല', 'നാഗരഹാവു', 'ഗീത', 'ഹൊമ്പിസിലു', 'അപതമിത്ര' തുടങ്ങിയവയാണ് നടനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രമുഖ ചിത്രങ്ങള്‍.
Shivaram's achievement : കന്നഡ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും മികവ് പുലര്‍ത്തിയ അദ്ദേഹത്തിന് കര്‍ണാടക സര്‍ക്കാര്‍ ഡോ.രാജ്‌കുമാര്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.