അടി കപ്യാരെ കൂട്ടമണി ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം ഉറിയടിയുടെ ടീസര്‍ പുറത്തിറങ്ങി. ചിരിപടര്‍ത്തുന്ന രസകരങ്ങളായ മല്‍സരങ്ങള്‍ കാണിക്കുന്ന ടീസര്‍ ഒരു പൊലീസ് ക്വാര്‍ട്ടേഴിസിനകത്തെ ഓണാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ.ജെ. വര്‍ഗീസാണ് ഉറിയടിയുടെയും സംവിധായകന്‍. ഫ്രണ്ട്സ് ഫിലിം ഫാക്ടറിയും ഫിഫ്ടി സിക്സ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
- " class="align-text-top noRightClick twitterSection" data="">