ETV Bharat / sitara

Minnal Murali Official Bonus Trailer : അന്ന് ചിരിപ്പിച്ചെങ്കില്‍ ഇന്ന് കരയിപ്പിച്ചു... മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയുടെ ബോണസ് ട്രെയിലർ വന്നു

author img

By

Published : Dec 1, 2021, 1:25 PM IST

Updated : Dec 1, 2021, 2:44 PM IST

Minnal Murali Official Bonus Trailer : 'മിന്നില്‍ മുരളി'യിലെ ബോണസ്‌ ട്രെയ്‌ലര്‍ പുറത്ത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ് 'മിന്നല്‍ മുരളി'. ടൊവിനോ തോമസ്‌- ബോസില്‍ ജോസഫ്‌ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'മിന്നല്‍ മുരളി'.

Minnal Murali Official Bonus Trailer released  Tovino Thomas superhero movie Minnal Murali  'മിന്നില്‍ മുരളി'യിലെ ബോണസ്‌ ട്രെയ്‌ലര്‍ പുറത്ത്  First superhero malayalam movie Minnal Murali  Minnal Murali theme  Tovino Thomas as superhero  Minnal Murali cast and crew  Once again Tovino Thomas and Basil Joseph  Andrew D'Cruz in Minnal Murali  Minnal Murali release  മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ  Malayalam movie news  Malayalam Entertainment news  Malayalam Celebrity news  Tovino Thomas latest movie
Minnal Murali Official Bonus Trailer : അന്ന് ചിരിപ്പിച്ചെങ്കില്‍ ഇന്ന് കരയിപ്പിച്ചു... മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയുടെ പുതിയ ട്രീറ്റ്‌ വൈറല്‍

First superhero malayalam movie Minnal Murali : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ 'മിന്നല്‍ മുരളി'യിലെ ബോണസ്‌ ട്രെയ്‌ലര്‍ പുറത്ത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബോണസ്‌ ട്രെയ്‌ലര്‍ നെറ്റ്‌ഫ്ളിക്‌സിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Minnal Murali Official Bonus Trailer : ചിരിയുടെ മാലപ്പടക്കവുമായാണ് ആദ്യ ട്രെയ്‌ലര്‍ എത്തിയതെങ്കില്‍ പുതിയ ട്രെയ്‌ലര്‍ നല്‍കുന്നത് കണ്ണീരാണ്. ഒരു നാടു മുഴുവന്‍ അപകടത്തിലാകുമ്പോള്‍ രക്ഷകനായി സൂപ്പര്‍ ഹീറോയായി എത്തുന്ന ടൊവിനോയെയാണ് 1.09 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ദൃശ്യമാവുക. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Minnal Murali theme : ടൊവിനോ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായ മിന്നില്‍ മുരളി തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. 1990കളിലൂടെയാണ് മിന്നല്‍ മുരളി കഥ പറയുന്നത്.

Tovino Thomas as superhero : ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ.

Minnal Murali cast and crew : ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമൂക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മ്മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

Once again Tovino Thomas and Basil Joseph : 'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

Andrew D'Cruz in Minnal Murali : വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ്‌ സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗദും നിര്‍വ്വഹിക്കുന്നു.

Minnal Murali release : മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഡിസംബര്‍ 24ന് നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

Also Read: Kaduva Official teaser : 'കണ്ണിന് കണ്ണ്.. പല്ലിന് പല്ല്'; മീശ പിരിച്ച് മുണ്ട് മടക്കി പൃഥ്വിരാജ്‌... ഗംഭീര വിരുന്നൊരുക്കി 'കടുവ'

Last Updated : Dec 1, 2021, 2:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.