ETV Bharat / sitara

ടൊവീനോയുടേത് കന്നിവോട്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍; മറുപടിയുമായി ടൊവീനോ

അബദ്ധത്തിന് മാപ്പ് പറഞ്ഞ് സെബാസ്റ്റ്യന്‍ പോള്‍ പിന്നീട് രംഗത്തെത്തി

tovino
author img

By

Published : Apr 23, 2019, 7:21 PM IST

കൊച്ചി: നടൻ ടൊവീനോ തോമസ് കന്നിവോട്ടാണ് ചെയ്തതെന്ന് പറഞ്ഞ സിപിഎം നേതാവ് സെബാസ്റ്റ്യൻ പോളിന് മറുപടി നൽകി ടൊവിനോ തന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ടൊവീനോ നേതാവിനുള്ള മറുപടി നൽകിയത്. ഇത്തവണ ചെയ്തത് കന്നിവോട്ടല്ലെന്നും ഇങ്ങനെ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. ഇതിനു പിന്നാലെ പറ്റിയ അബദ്ധത്തിന് മാപ്പ് പറഞ്ഞ് സെബാസ്റ്റ്യൻ പോളുമെത്തി. ഇതോടെ ടൊവീനോ തൻ്റെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

'Was the first one to vote from my polling station' എന്ന് വോട്ട് ചെയ്തതിനു ശേഷം ടൊവീനോ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ താൻ കന്നിവോട്ട് ചെയ്തു എന്നാണ് ടൊവീനോ കുറിച്ചതെന്ന് കരുതിയാണ് സെബാസ്റ്റ്യൻ പോൾ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. "ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി കണ്ടു. മോഹൻലാലും ടൊവീനോ തോമസും അക്കൂട്ടത്തിൽ പെടുന്നു''. സെബാസ്റ്റ്യൻ പോൾ കുറിച്ചു. ഇതിന് മറുപടിയായാണ് ടൊവീനോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.

ടൊവീനോയുടെ കുറിപ്പിൻ്റെ പൂർണ്ണരൂപം:

'സെബാസ്റ്റ്യൻ പോളിന്,

അങ്ങയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എൻ്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാൻ എഴുതിയത്‌ എൻ്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ ആണ് എന്ന അർത്ഥത്തിലാണ്. അതിൻ്റെ അർത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്. പിന്നെ എനിക്ക് പ്രായപൂർത്തി ആയതിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിനും ഞാൻ എവിടെയാണെങ്കിലും അവിടുന്ന് എൻ്റെ നാടായ ഇരിങ്ങാലക്കുടയിൽ വന്ന് എൻ്റെ വോട്ട് രേഖപ്പെടുത്താറുണ്ട്. ആവശ്യമെങ്കിൽ സാറിനു അന്വേഷിക്കാൻ വഴികൾ ഉണ്ടല്ലോ. അന്വേഷിച്ചു ബോധ്യപ്പെടൂ. നന്ദി.

ഗപ്പി എന്ന സിനിമയുടെ ഷൂട്ടിനിടക്ക് നാഗർകോവിൽ നിന്ന് ഇരിങ്ങാലക്കുട വന്നാണ് വോട്ട് ചെയ്തിട്ട് പോയത്. വോട്ടിനു ശേഷം പുരട്ടിയ വിരലിലെ മഷി കാരണം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സീനിൻ്റെ തുടർച്ചയെ ബാധിച്ചു എന്ന് പറഞ്ഞു സംവിധായകൻ്റെ പരിഹാസവും അന്ന് നേരിട്ടത് ഞാൻ ഓർക്കുന്നു. സിനിമ നടനായതുകൊണ്ടുള്ള ചില ആനുകൂല്യങ്ങൾ ആണ്. നമ്മൾ ചെയ്തു വെച്ചിട്ടുള്ള നല്ല കാര്യങ്ങൾ ആണേലും മോശം കാര്യങ്ങൾ ആണേലും റിയൽ ലൈഫിലും പ്രതിഫലിക്കപെടും. അങ്ങനെ പെട്ട് പോയതാണ് ഗപ്പിയിൽ.

എൻ്റെ പ്രായം 30 വയസ്സ്‌ ആണ് സർ, എൻ്റെ 30 വയസ്സിനിടക്ക്‌ വന്ന നിയമസഭ ഇലക്ഷൻ, ലോക്‌സഭ ഇലക്ഷൻ, മുൻസിപാലിറ്റി ഇലക്ഷൻ തുടങ്ങിയവയിൽ എല്ലാം ഞാൻ വോട്ട്‌ ചെയ്തിട്ടുണ്ട്‌. ഇനി ജീവിതകാലം മുഴുവൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നിടത്തോളം കാലം ഞാൻ അത് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും.

ഇന്ന് 6:15 am തൊട്ടു ക്യു നിന്ന് തന്നെ ആണ് ഞാൻ എൻ്റെ വോട്ട് രേഖപ്പെടുത്തിയത് .‌.'

ടൊവീനോയുടെ കുറിപ്പ് വൈറലായതോടെ തനിക്ക് പറ്റിയ അബദ്ധത്തിൽ സെബാസ്റ്റ്യൻ പോൾ ഖേദം പ്രകടിപ്പിച്ചു. ഇതോടെ ടൊവീനോയും തൻ്റെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.