തെലുങ്ക് സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി സിദ്ധാർത്ഥ്. ആർഎക്സ് 100 എന്ന തെലുങ്ക് റൊമാന്‍റിക് സിനിമക്ക് ശേഷം അജയ് ഭൂപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മഹാ സമുദ്രം എന്ന ചിത്രത്തിലൂടെയാണ് വളരെക്കാലത്തിന് ശേഷം തെലുങ്കിലേക്ക് സിദ്ധാർഥ് മടങ്ങിവരുന്നത്.
എകെ എന്‍റർടെയ്ൻമെന്‍റിന് കീഴിൽ സുങ്കര രാമബ്രഹ്മം നിർമിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥിനൊപ്പം ശർവാനന്ദ്, അദിതി റാവു ഹൈദരി, അനു ഇമ്മാനുവൽ, ജഗപതി ബാബു, റാവു രമേശ്, ഗരുഡ റാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷമാണ് സിദ്ധാർത്ഥ് തെലുങ്ക് സിനിമാമേഖലയിലേക്ക് മടങ്ങിവരുന്നത്. 2013ൽ റിലീസായ ജബർദസ്ത് ആണ് സിദ്ധാർത്ഥിന്‍റെ അവസാനം റിലീസായ തെലുങ്ക് സിനിമ
-
It's a wrap on #MAHASAMUDRAM 🌊
— Siddharth (@Actor_Siddharth) July 9, 2021 " class="align-text-top noRightClick twitterSection" data="
Coming back to Telugu Cinema after 8 years and I could not have enjoyed myself more!
Thank you @DirAjayBhupathi @ImSharwanand @aditiraohydari and @AKentsOfficial for everything.
See you in cinemas whenever god and gov permits. ❤️🙏🏽 pic.twitter.com/ehrQb1g4t3
">It's a wrap on #MAHASAMUDRAM 🌊
— Siddharth (@Actor_Siddharth) July 9, 2021
Coming back to Telugu Cinema after 8 years and I could not have enjoyed myself more!
Thank you @DirAjayBhupathi @ImSharwanand @aditiraohydari and @AKentsOfficial for everything.
See you in cinemas whenever god and gov permits. ❤️🙏🏽 pic.twitter.com/ehrQb1g4t3It's a wrap on #MAHASAMUDRAM 🌊
— Siddharth (@Actor_Siddharth) July 9, 2021
Coming back to Telugu Cinema after 8 years and I could not have enjoyed myself more!
Thank you @DirAjayBhupathi @ImSharwanand @aditiraohydari and @AKentsOfficial for everything.
See you in cinemas whenever god and gov permits. ❤️🙏🏽 pic.twitter.com/ehrQb1g4t3
സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിദ്ധാർത്ഥും ശർവാനന്ദുമാണ് പോസ്റ്ററിലുള്ളത്. രാജ് തോട്ട ആണ് സിനിമയുടെ ഛായാഗ്രഹണം. ചൈതൻ ഭരദ്വാജ് ആണ് സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.