ബോളിവുഡ് താരം സുസ്മിത സെന്നിന്‍റെ സഹോദരൻ രാജീവ് സെൻ വിവാഹിതനായി. ടെലിവിഷൻ താരം ചാരു അശോപയാണ് രാജീവിന്‍റെ വധു. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
ആർഭാടങ്ങളൊന്നും ഇല്ലാതെ മുംബൈയിലെ രജിസ്റ്റർ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. വിവാഹിതനായ വിവരം രാജീവ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അതേസമയം, സുസ്മിതയും അടുത്ത വർഷം വിവാഹിതയാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. മോഡലായ റോഹ്മാൻ ഷോൾ ആണ് സുസ്മിതയുടെ കാമുകൻ. മക്കൾക്കൊപ്പം മുംബൈയിലാണ് അവർ താമസിക്കുന്നത്. റിനി സെൻ, അലീഷ സെൻ എന്നിങ്ങനെയാണ് സുസ്മിതയുടെ മക്കളുടെ പേര്. ഇവരെ സുസ്മിത ദത്തെടുത്ത് വളർത്തുകയായിരുന്നു.