ETV Bharat / sitara

ആദിവാസി സമൂഹത്തിന്‍റെ നീതിക്കുവേണ്ടി പോരാടുന്ന അഭിഭാഷകന്‍ ; സൂര്യയുടെ ജയ് ഭീം ട്രെയിലര്‍ - OTT

സൂരറൈ പോട്രിന് ശേഷം മറ്റൊരു ഹിറ്റിനൊരുങ്ങി സൂര്യയും കൂട്ടരും. ജയ് ഭീം ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം

Surya movie Jai Bhim trailer released  Surya  Jai Bhim  Surya Jai Bhim  Jai Bhim trailer  Prakash Raj  Liji Mol  Rajisha Vijayan  viral  viral video  youtube  Soorarai Potru  comments  സൂരറൈ പോട്ര്  ജയ് ഭീം  റിലീസ്  സൂര്യ  എ സര്‍ട്ടിഫിക്കറ്റ്‌  A Certificate  release  amazon  amazon release  OTT  OTT release
ആദിവാസി സമൂഹത്തിന്‍റെ നീതിക്ക് വേണ്ടി പോരാടി സൂര്യ
author img

By

Published : Oct 23, 2021, 12:33 PM IST

സൂരറൈ പോട്രിന് ശേഷം മറ്റൊരു ഹിറ്റിനൊരുങ്ങി സൂര്യയും കൂട്ടരും. ജയ് ഭീം ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സൂര്യയുടെ 39ാം ചിത്രം കൂടിയാണിത്. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ടി.എസ്.ജ്‌ഞാനവേല്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന ജയ് ഭീമിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

ആദിവാസി വിഭാഗത്തിന്‍റെ നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകന്‍റെ വേഷമാണ് ചിത്രത്തില്‍ സൂര്യയ്ക്ക്. 2.39 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സൂര്യ തന്നെയാണ് ഹൈലൈറ്റ്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സൂര്യയെ കൂടാതെ ലിജി മോള്‍, രജീഷ വിജയന്‍, പ്രകാശ് രാജ്, രമേശ് എന്നിവരുമുണ്ട്. ഒരു ആദിവാസി സ്‌ത്രീയുടെ നീതിയ്ക്ക് വേണ്ടി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ എത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: സിനിമ ചിത്രീകരണത്തിനിടെ നടന്‍റെ വെടിയേറ്റ് ഛായാഗ്രാഹക കൊല്ലപ്പെട്ടു, സംഭവം ഹോളിവുഡില്‍

വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. 3,921,795 പേരാണ് ഇതുവരെ ട്രെയിലര്‍ കണ്ടിരിക്കുന്നത്. സൂര്യയെയും ട്രെയിലറെയും പിന്തുണയ്ക്കുന്ന നിരവധി കമന്‍റുകളുമുണ്ട്.

ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധേയമായ നടിയാണ് ലിജോ മോള്‍. പ്രത്യേക വേഷത്തിലാണ് ലിജോ മോള്‍ ചിത്രത്തില്‍ എത്തുന്നത്. രജീഷ വിജയന്‍, പ്രകാശ് രാജ്, രമേശ്, മണികണ്ഠന്‍ എന്നിവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ദീപാവലി റിലീസായി നവംബര്‍ 2 ന് ചിത്രം പുറത്തിറങ്ങും.

സൂര്യയുടെ തന്നെ ബാനറായ ടുഡി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ നിര്‍മാണത്തില്‍ ജ്ഞാനവേലാണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും. എസ്.ആര്‍.കതിര്‍ ഛായാഗ്രഹണവും, ഫിലോമിന്‍ രാജ് എഡിറ്റിങും, അന്‍പറിവ് ആക്ഷന്‍ കൊറിയോഗ്രഫിയും, പൂര്‍ണിമ രാമസ്വാമി വസ്‌ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

രണ്ട് മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന് കട്ടുകളൊന്നും കൂടാതെ എ സര്‍ട്ടിഫിക്കറ്റും (A Certificate) ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.