ETV Bharat / sitara

നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന്, അടിച്ചമർത്താനല്ല; സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യ - സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബിൽ

സെർസർ ബോർഡ് പ്രദർശനാനുമതി നൽകിയ ചിത്രങ്ങളുടെ ഉള്ളടക്കം കേന്ദ്ര സർക്കാരിന് പുനഃപരിശോധിക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമഭേദഗതി.

Surya  cinematograph amendment act 2021  നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന്, അടിച്ചമർത്താനല്ല  സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യ  സെർസർ ബോർഡ്  നിയമഭേദഗതി  കേന്ദ്രസർക്കാർ  സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബിൽ  സൂര്യ
സിനിമാറ്റോഗ്രാഫ് നിയമഭേദഗതിക്കെതിരെ സൂര്യ
author img

By

Published : Jul 2, 2021, 7:05 PM IST

കേന്ദ്രസർക്കാർ നടപ്പിലാക്കാൻ പോകുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബില്ലിനെതിരെ സിനിമാ ലോകത്ത് വലിയ പ്രതിഷേധം. അംഗീകാരമില്ലാതെ സിനിമകൾ വീഡിയോയിൽ പകർത്തുന്നതിനും വ്യാജപതിപ്പുകൾ നിർമിക്കുന്നതിനും പിഴ വ്യവസ്ഥ ഉൾപ്പെടുത്തി കൊണ്ട് സിനിമ മോഷണം നിയന്ത്രിക്കുക എന്നതാണ് 1952ലെ സിനിമാറ്റോഗ്രഫി നിയമം ഭേദഗതി ചെയ്ത് വരുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി ബിൽ 2021 ലക്ഷ്യമിടുന്നത്.

  • சட்டம் என்பது கருத்து சுதந்திரத்தை காப்பதற்காக.. அதன் குரல்வளையை நெறிப்பதற்காக அல்ல...#cinematographact2021#FreedomOfExpression

    Today's the last day, go ahead and file your objections!!https://t.co/DkSripAN0d

    — Suriya Sivakumar (@Suriya_offl) July 2, 2021 " class="align-text-top noRightClick twitterSection" data=" ">

നിലവിൽ സെൻസർ ബോർഡുകളാണ് സിനിമകളുടെ പ്രദർശനത്തിന് അനുമതി നൽകുന്നത്. എന്നാൽ നിയമം ഭേദഗതി ചെയ്യുന്നതോടെ കേന്ദ്രസർക്കാരിനും സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ ഇടപെടാനാകും. അതായത് സെൻസര്‍ ബോര്‍ഡ് അനുമതി നൽകിയ സിനിമകള്‍ വേണ്ടിവന്നാൽ കേന്ദ്രസർക്കാരിന് പുനഃപരിശോധിക്കാം.

Also Read: 'ഹസീന്‍ ദില്‍റുബ'; മിസ്റ്ററി ത്രില്ലറിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഭീഷണി ആവുന്നതാണ് പുതിയ നിയമമെന്ന് പല തലത്തിൽ നിന്നും എതിർപ്പ് ഉയരുന്നതിനിടെ പുതിയ നിയമത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് തമിഴ് താരം സൂര്യയും രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സൂര്യ വിയോജിപ്പ് അറിയിച്ചത്. ബില്ലിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ തന്‍റെ ആരാധകരോട് സൂര്യ ആഹ്വാനം ചെയ്തിട്ടുമുണ്ട്.

നിയമം എന്നത് അഭിപ്രായ സ്വാതന്ത്രത്തിനാണ് എന്നും അത് ശബ്ദത്തെ അടിച്ചമർത്താനുള്ളതല്ല എന്നും സൂര്യ ട്വീറ്റ് ചെയ്തു. ഉലക നായകൻ കമൽ ഹാസനും നേരത്തെ ബില്ലിനെ എതിർത്ത് രംഗത്ത് വന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.