1997ലിറങ്ങിയ ജയരാജ് ചിത്രം 'കളിയാട്ട'ത്തിലെ കണ്ണൻ പെരുമലയൻ ഇനി 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ' എന്ന പുസ്‌തകത്തിന്‍റെ കവർ ഫോട്ടോയാകുന്നു. ക്വീന്‍സ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് റീഡറായ മാര്‍കിന്‍റ പുസ്തകം കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റി പ്രസ് ആണ് പ്രസിദ്ധീകരിക്കുന്നത്. പെരുമലയനായുള്ള സുരേഷ് ഗോപിയുടെ അഭിനയത്തിന് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു.
ഷേക്‌സ്‌പിയറുടെ ഒഥല്ലോ എന്ന നാടകത്തിനെ ആധാരമാക്കി ഇറങ്ങിയ ചിത്രമായിരുന്നു കളിയാട്ടം. കണ്ണന്‍ പെരുമലയനായി സുരേഷ് ഗോപി വേഷമിട്ടപ്പോൾ നായികയായെത്തിയത് മഞ്ജു വാര്യരായിരുന്നു. താമര എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
തെയ്യം കലാകാരനായ പെരുമലയനും താമരയും പ്രണയിച്ച് വിവാഹം ചെയ്യുന്നതും തുടർന്ന് ചില അപവാദങ്ങളും തെറ്റിദ്ധാരണയും മൂലം ഭാര്യയെ അവിശ്വസിച്ച് താമരയെ കൊല്ലുന്നതും പിന്നീട് പെരുമലയൻ സത്യം മനസിലാക്കുന്നതുമാണ് ചിത്രത്തിന്‍റെ കഥ. തെയ്യം കലാകാരനെയും അയാളുടെ മാനസിക സംഘർഷങ്ങളെയും സുരേഷ് ഗോപി കളിയാട്ടത്തിലൂടെ അവിസ്മരണീയമാക്കിയിരുന്നു.
'കളിയാട്ട'ത്തിലെ പെരുമലയൻ 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ'യിൽ - 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ'
'കളിയാട്ട'ത്തിലെ കണ്ണൻ പെരുമലയൻ 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ' എന്ന പുസ്‌തകത്തിന്‍റെ കവർ ഫോട്ടോയാകുന്നു
!['കളിയാട്ട'ത്തിലെ പെരുമലയൻ 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ'യിൽ Shakespeare and World Cinema Suresh Gopi's Kannan Pulayan Kannan Pulayan in Kaliyattam Suresh Gopi in cover page of Shakespeare and World Cinema 'കളിയാട്ട'ത്തിലെ കണ്ണൻ പെരുമല 'ഷേക്‌സ്‌പിയർ ആന്‍റ് വേൾഡ് സിനിമ' സുരേഷ് ഗോപി കവർപേജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5250357-thumbnail-3x2-kaliyatm.jpg?imwidth=3840)