സണ്ണി ലിയോണിനൊപ്പമുളള ചെമ്പന്‍ വിനോദിന്‍റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചെമ്പന്‍ വിനോദ് തന്നെയാണ് ഫോട്ടോ പങ്കു വെച്ചതും. ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും എത്തിയിരിക്കുന്നത്.
നിലവില്‍ ഷീറോ എന്ന സിനിമയുടെ തിരക്കിലാണ് നടി. ശ്രീജിത്ത് വിജയനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അഭിനയിക്കുന്നത് സംബന്ധിച്ച് വിവരമില്ല. സണ്ണി മധുരരാജയിൽ ഒരു നൃത്തം അവതരിപ്പിച്ചത് മുതൽ മലയാളി താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിൽ ഏറ്റവും ഒടുവിലത്തേതാണിത്.
- " class="align-text-top noRightClick twitterSection" data="">
Read Also..................തുര്‍ക്കി തീരത്ത് പരിണീതിയുടെ പ്രാണായാമ ; എങ്ങനെ കടലുകടന്നെന്ന് ചോദ്യം
ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ കമന്‍റുകള്‍ വന്ന് നിറയുകയായിരുന്നു. സിനിമ മേഖലയിലുള്ളവരും ചെമ്പന്റെ ചിത്രത്തിന് കമന്‍റ് ചെയ്തിട്ടുണ്ട്. വിനയ് ഫോർട്ടിന്‍റെ കമന്‍റും ഇപ്പോള്‍ ശ്രദ്ധേയമാണ്. 'മച്ചാനെ, ഇത് പോരെ അളിയാ' എന്നാണ് വിനയ് കുറിച്ചിരിക്കുന്നത്.
വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിലാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. തമാശയ്ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്‍റെ വഴി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ചെമ്പന്‍ വിനോദ് പൂര്‍ത്തിയാക്കി. ടിനു പാപ്പച്ചന്‍റെ 'അജഗജാന്തരം' ആണ് നടന്‍റെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം.