തെന്നിന്ത്യയുടെ പ്രിയ സംവിധായകനും നായികയുമാണ് മണിരത്‌നവും സുഹാസിനിയും. ഓഗസ്റ്റ് 16നാണ് ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളുടെ മുപ്പത്തിമൂന്നാം വിവാഹവാർഷികം.
ഓഗസ്റ്റ് 16ന് തങ്ങൾ വിവാഹജീവിതത്തിൽ 33 വർഷം പിന്നിടുകയാണെന്ന് സുഹാസിനി അറിയിച്ചു. ഒപ്പം വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നത്.
33 വർഷങ്ങളിലെ ജീവിത യാത്രയെ കുറിച്ച് സുഹാസിനി
മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ഒരുമിച്ചുള്ള യാത്രകളിലെ ഓർമചിത്രങ്ങൾ കോർത്തിണക്കി വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിവാഹവാർഷികത്തെ കുറിച്ച് സുഹാസിനി പറയുന്നത്. 'എന്തൊരു യാത്രയാണ്. സമയവും പരീക്ഷണങ്ങളും കൊണ്ട് ഇത് മെച്ചപ്പെടുന്നു. ഓഗസ്റ്റ് 26ന് ഞങ്ങൾ 33 വർഷം പൂർത്തിയാക്കുന്നു,' എന്ന് വീഡിയോക്കൊപ്പം നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
റോജയും ബോംബെയും അലൈ പായുതെയും രാവണനും ഗുരുവും തുടങ്ങി ഇന്ത്യൻ സിനിമ മുഴുവൻ ഖ്യാതി നേടിയ, പ്രണയവും സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്‌ത ചിത്രങ്ങളുടെ സംവിധായകനാണ് മണിരത്‌നം. 1988 ഓഗസ്റ്റ് 26നാണ് സുഹാസിനിയും മണിരത്‌നവും വിവാഹിതരാകുന്നത്. ഇവർക്ക് നന്ദൻ എന്ന മകനുമുണ്ട്.
'സിന്ധുഭൈരവി' എന്ന ചിത്രത്തിലൂടെ മികച്ച നടിക്ക് ദേശീയ അവാർഡും രണ്ട് തവണ കേരള സംസ്ഥാന അവാർഡും നേടിയ സുഹാസിനി മദ്രാസ് ടാക്കീസ് എന്ന സിനിമാ നിർമാണ കമ്പനിയുടെ ഉടമയാണ്.
Also Read: ഉലകനായകനൊപ്പം 'വിക്ര'ത്തിൽ കാളിദാസ് ജയറാമും
1995ൽ പുറത്തിറങ്ങിയ ഇന്ദിര എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായിക കൂടിയാണ് ഇവർ. ലോക്ക് ഡൗൺ പശ്ചാത്തലമാക്കി ഒരുക്കിയ പുത്തം പുതു കാലൈ എന്ന ആന്തോളജിയിൽ സുഹാസിനി അഭിനയത്തിന് പുറമെ സംവിധാനവും നിർവഹിച്ചിട്ടുണ്ട്.