ETV Bharat / sitara

പുരസ്കാര തിളക്കത്തില്‍ 'സുഡാനി ഫ്രം നൈജീരിയ'

ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍ (സക്കരിയ), മികച്ച നടന്‍ (സൗബിന്‍), മികച്ച സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ (സക്കരിയ, മുഹ്‌സിന്‍ പെരാരി) എന്നീ പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയത്.

സുഡാനി ഫ്രം നൈജീരിയ
author img

By

Published : Feb 27, 2019, 6:31 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍തിളങ്ങി 'സുഡാനി ഫ്രം നൈജീരിയ'. ജനപ്രിയ ചിത്രമടക്കം അഞ്ച് പുരസ്‌കാരങ്ങളാണ് 'സുഡാനി ഫ്രം നൈജീരിയ' നേടിയത്. പുരസ്‌കാര നേട്ടം ടീമിന്‍റെ വിജയമാണെന്ന് സംവിധായകന്‍ സക്കരിയ പ്രതികരിച്ചു. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരെ തേടി പുരസ്‌കാരം എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും സക്കരിയ പറഞ്ഞു.

‘കുമ്പളങ്ങി നൈറ്റ്‌സി’ന്‍റെഹാങ്ങ് ഓവറില്‍ നില്‍ക്കെ തന്നെ സൗബിനെ തേടി മികച്ച നടനുള്ള പുരസ്‌കാരം എത്തിയതില്‍ സന്തോഷമുണ്ടെന്ന് സക്കരിയ പറഞ്ഞു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മുഹസിന്‍ പെരാരിയ്ക്കും സക്കരിയയും (സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. തങ്ങളുടെ കൂട്ടിന്‍റെ വിജയമെന്നാണ് സക്കരിയ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞത്. സക്കരിയയുടെ ആദ്യ ചിത്രം കൂടിയാണ് 'സുഡാനി ഫ്രം നൈജീരിയ'എന്നതും ശ്രദ്ധേയമാണ്.

മലപ്പുറത്തിന്‍റെ ജീവിതവും കാല്‍പ്പന്ത് സ്‌നേഹവും പറഞ്ഞ ചിത്രമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ'. സൗബിന്‍ ഒഴികെ മറ്റ് താരങ്ങളെല്ലാം പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ അഭിനയ പ്രകടനങ്ങളും ഹൃദയസ്പര്‍ശിയായ രംഗങ്ങളുമെല്ലാം കയ്യടി നേടിയിരുന്നു.

തിയ്യേറ്ററുകളില്‍ വന്‍ വിജയമായ ചിത്രം നിരവധി അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന അവാര്‍ഡും ചിത്രത്തെ തേടിയെത്തുമെന്ന് പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രതീക്ഷിച്ചിരുന്നു.

Intro:Body:

അവാർഡ് തിളക്കത്തില്‍ 'സുഡാനി ഫ്രം നൈജീരിയ'

ജനപ്രിയ ചിത്രം, മികച്ച നവാഗത സംവിധായകന്‍ (സക്കരിയ), മികച്ച നടന്‍ (സൗബിന്‍), മികച്ച സ്വഭാവ നടി (സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി), മികച്ച തിരക്കഥ (സക്കരിയ, മുഹ്‌സിന്‍ പെരാരി) എന്നീ പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയത്. 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ജനപ്രിയ ചിത്രമടക്കം അഞ്ചു പുരസ്‌കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്. പുരസ്‌കാര നേട്ടം ടീമിന്റെ വിജയമാണെന്ന് സംവിധായകന്‍ സക്കരിയ പ്രതികരിച്ചു. സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരെ തേടി പുരസ്‌കാരം എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സക്കരിയ പറഞ്ഞു.

ചിത്രത്തിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറിന് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ ഹാങ്ങ് ഓവറില്‍ നില്‍ക്കെ തന്നെ സൗബിനെ തേടി പുരസ്‌കാരം എത്തിയതില്‍ സന്തോഷമുണ്ടെന്ന് സക്കരിയ പറഞ്ഞു. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം മുഹസിന്‍ പെരാരിയ്ക്കും സക്കരിയയും (സുഡാനി ഫ്രം നൈജീരിയ) പങ്കിട്ടു. തങ്ങളുടെ കൂട്ടിന്റെ വിജയമെന്നാണ് സക്കരിയെ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞത്. സക്കരിയയുടെ ആദ്യ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ എന്നതും ശ്രദ്ധേയമാണ്.

മലപ്പുറത്തിന്റെ ജീവിതവും കാല്‍പ്പന്ത് സ്‌നേഹവും പറഞ്ഞ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഒഴികെ മറ്റ് താരങ്ങളെല്ലാം പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ അഭിനയ പ്രകടനങ്ങളും ഹൃദയസ്പര്‍ശിയായ രംഗങ്ങളുമെല്ലാം കയ്യടി നേടിയിരുന്നു. 

തിയ്യേറ്ററുകളില്‍ വന്‍ വിജയമായ ചിത്രം നിരവധി അവാര്‍ഡുകള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന അവാര്‍ഡും ചിത്രത്തെ തേടിയെത്തുമെന്ന് പ്രേക്ഷകരും നിരൂപകരും ഒരു പോലെ പ്രതീക്ഷിച്ചിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.