Sreekumaran Thampi condolence to Bichu Thirumala : അന്തരിച്ച പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഒര്‍മ്മയില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഏതു വിഷയത്തിലും പാട്ടെഴുതാൻ കഴിയുമെന്നതാണ് ബിച്ചു തിരുമലയുടെ പ്രത്യേകതയെന്ന് ശ്രീകുമാരന്‍ തമ്പി
ബിച്ചു പ്രൊഫഷണൽ പാട്ടെഴുത്തുകാരനാണെന്നും എത്രയോ മനോഹരമായ പാട്ടുകൾ ബിച്ചു എഴുതിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കഴിവില്ലാത്തവർക്ക് ഈ രംഗത്ത് നിലനിൽക്കാനാവില്ലെന്നും എത്ര പിന്തുണച്ചാലും പത്തോ ഇരുപതോ പാട്ടുകൾ എഴുതി രംഗം വിടേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
'ബിച്ചുവിന് എന്നേക്കാൾ ഒന്നര വയസിന്‍റെ ഇളപ്പമേയുള്ളൂ. വരാൻ കുറച്ചു വൈകിയെന്ന് മാത്രമേയുള്ളൂ. അദ്ദേഹവുമായി വളരെയടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. സംഗീത ബോധമുള്ളതു കൊണ്ടാണ് ബിച്ചുവിന് ഈണത്തിനനുസരിച്ച് പാട്ടുകൾ എഴുതാൻ കഴിഞ്ഞത്. ബിച്ചു നന്നായി പാടുമായിരുന്നു. ഗാന രചയിതാക്കൾക്ക് സംഗീതബോധം വേണം.
Bichu Thirumala Shyam compo : ശ്യാം, കെ ജെ ജോയ് തുടങ്ങിയവർ ആദ്യം ഈണം നൽകിയ ശേഷം പാട്ടെഴുതിക്കുന്നവരാണ്. ശ്യാമിനൊപ്പമായിരുന്നു ബിച്ചുവിന്‍റെ പാട്ടുകൾ ഏറെയും. രവീന്ദ്രൻ ആദ്യകാലത്ത് ഈണം നൽകിയാണ് പാട്ടെഴുതിച്ചത്. രവീന്ദ്രന്‍റെ തുടക്കത്തിൽ ഏറെ പാട്ടുകൾ ബിച്ചുവിനൊപ്പമായിരുന്നു. പിന്നീടാണ് കൈതപ്രമൊക്കെ വന്നത്.
Bichu Thirumala follows Sreekumaran Thampi : ബിച്ചു തിരുമല എഴുതിയ വാകപ്പൂമരം ചൂടും, ഹൃദയം ദേവാലയം, നീലജലാശയത്തിൽ തുടങ്ങിയ പാട്ടുകൾ ഇഷ്ടമാണ്. ഹൃദയം ദേവാലയം എത്ര സുന്ദരമായ പാട്ടാണ്. ഞാൻ എഴുതിയതെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പാട്ടാണത്. 'ഉത്തരാ സ്വയംവരം കഥകളി കാണുവാൻ' എന്ന ഗാനത്തിൽ ഞാൻ കഥകളി നടനമാരുടെ പേരുകൾ ഉപയോഗിച്ചു. അതിനു പിന്നാലെയാണ് ബിച്ചു 'നക്ഷത്ര ദീപങ്ങൾ ' എന്ന പാട്ടെഴുതിയത്. അതിൽ സംഗീതജ്ഞരുടെ പേരുകൾ ഉപയോഗിച്ചു. ഞാൻ കൊണ്ടുവന്ന രീതിയാണ് ബിച്ചു പിന്തുടർന്നത്. ഇതോടെ നക്ഷത്ര ദീപങ്ങൾ എന്ന പാട്ടും ഞാൻ എഴുതിയതാണെന്ന് പലരും തെറ്റിദ്ധരിച്ചു'- ശ്രീകുമാരൻ തമ്പി പറഞ്ഞു.
Read More : Lyricist Bichu Thirumala: ഒരേയൊരു ബിച്ചു തിരുമല... പാട്ടെഴുത്തിന്‍റെ തമ്പുരാന്‍