ഏറെ വിമർശനങ്ങൾക്കൊടുവിൽ സ്ഫടികം 2വിൻ്റെആദ്യ ടീസര്‍ പുറത്തിറങ്ങി. മോഹൻലാലിനെ നായകനാക്കി ഭദ്രൻ അണിയിച്ചൊരുക്കിയ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിൻ്റെരണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.' സ്ഫടികം 2 ഇരുമ്പൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കലാണ്. എന്നാൽ ടീസര്‍ ഇറങ്ങിയതുമുതല്‍ ഡിസ് ലൈക്കും വിമര്‍ശനങ്ങളുമാണ് ലഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സ്ഫടികത്തിൽ മോഹൻലാൽ അവതരിപ്പിച്ച ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. ആടുതോമയുടെ വേഷത്തിന് സമാനമായ വേഷം ധരിച്ച കൊച്ചു കുട്ടി പൊലീസ് ഉദ്യോഗസ്ഥരെ ചാടി ഇടിക്കുന്നതും, സ്ഫടികത്തിലെ ഡയലോഗ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്നതുമൊക്കെയാണ് ടീസറില്‍ കാണാനാവുക.
ഡിസ് ലൈക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ടീസർ. ടി വി സീരിയലുകൾക്ക് ഇതിലും നിലവാരമുണ്ടെന്നും മലയാളികളുടെ അഹങ്കാരമായ സ്ഫടികം ദയവുചെയ്ത് ഇല്ലാതാക്കരുതെന്നും ചിലർ കമൻ്റ്ചെയ്തിട്ടുണ്ട്. സിനിമയെടുത്തോ എന്നാൽ സ്ഫടികം എന്നത് ലാലേട്ടൻ്റെമാത്രമാണെന്നും ആ പേര് തൊട്ടുകളിക്കരുതെന്നും മോഹൻലാൽ ആരാധകർ കമൻ്റ്ചെയ്തിട്ടുണ്ട്. ഇരുമ്പന്‍ അല്ല ഇത് തുരുമ്പന്‍ ജോണിയാണെന്നും ചിലര്‍ പരിഹസിക്കുന്നു.
സ്ഫടികത്തിന്‍റെ സംവിധായകൻ ഭദ്രനും ചിത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'സ്ഥടികം ഒന്നേയുള്ളു, അത് എൻ്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. സ്ഫടികം 2 എന്ന പേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്ഫടികംസിനിമയുമായി ബന്ധപ്പെട്ട ഒരു റഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്താല്‍ നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോകും. അങ്ങനെ ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല', ഭദ്രന്‍ വ്യക്തമാക്കി.
എന്നാൽ എന്തൊക്കെ സംഭവിച്ചാലും ചിത്രം പുറത്തിറക്കുമെന്ന വാശിയിലാണ് ബിജു കട്ടക്കൽ. നാല്വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ചിത്രം പ്രഖ്യാപിച്ചതെന്നും ഒരുകാരണവശാലും പിന്നോട്ടില്ലെന്നും ബിജു കട്ടക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിൽ സണ്ണി ലിയോണിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.