ETV Bharat / sitara

ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കഴിച്ചു, ഭാരം കൂടി; അമിതവണ്ണം കുറച്ചതിനെക്കുറിച്ച് ശ്രദ്ധ ശ്രീനാഥ് - ശ്രദ്ധ ശ്രീനാഥ്

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന ധാരണ തനിക്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നത് കൊണ്ട് മാത്രമാണ് താന്‍ ശരീര ഭാരം കുറച്ചതെന്നും ശ്രദ്ധ വ്യക്തമാക്കുന്നു.

shraddha
author img

By

Published : Oct 24, 2019, 10:44 AM IST

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് ശ്രദ്ധ ശ്രീനാഥ്. കന്നഡ ചിത്രം യു ടേണിലൂടെയാണ് ശ്രദ്ധ അഭിനയരംഗത്തേക്കെത്തുന്നത്. വിക്രം വേദ, ജേഴ്സി, നേർക്കൊണ്ട് പാർവൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയില്‍ ചുവടുറപ്പിച്ച ശ്രദ്ധക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ സിനിമയിലെത്തും മുന്‍പ് തനിക്ക് അമിത ഭാരമുണ്ടായിരുന്നുവെന്നും അത് കുറച്ചതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രദ്ധ.

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന ധാരണ തനിക്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നത് കൊണ്ട് മാത്രമാണ് താന്‍ ശരീര ഭാരം കുറച്ചതെന്ന് ശ്രദ്ധ വ്യക്തമാക്കുന്നു. ''2014ല്‍ നല്ല വണ്ണമുണ്ടായിരുന്നു. നല്ല ജോലിയും ശമ്പളവും എന്‍റെ ജീവിത രീതി മാറ്റി മറിച്ചു. വളരെ സന്തോഷത്തോടെ കിട്ടുന്നതെല്ലാം വാങ്ങി കഴിച്ചു, ഇഷ്ടമുള്ളതെല്ലാം ധരിച്ചു. എന്നാല്‍ അമിതവണ്ണമുള്ള എന്‍റെ ചിത്രം കണ്ടതോടെ എനിക്ക് ടെന്‍ഷനായി. ഈ ശരീരഭാരം എന്‍റെ പ്രായത്തില്‍ കവിഞ്ഞതാണെന്ന് തോന്നി, ഞാന്‍ ജിമ്മില്‍ പോകാന്‍ തുടങ്ങി. ദിവസവും അഞ്ച് മിനിറ്റ് ഓടാന്‍ തുടങ്ങി, പിന്നീട് 15 മിനിറ്റ്, ഒടുവില്‍ എന്‍റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെയെത്തി. 18 കിലോ ഭാരമാണ് ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് കുറച്ചത് ', ശ്രദ്ധ പറഞ്ഞു.

നിങ്ങള്‍ വ്യായാമം ചെയ്യുന്നുവെങ്കില്‍ അത് നിങ്ങള്‍ക്കായി ചെയ്യണമെന്നും രോഗങ്ങള്‍ അലട്ടാത്ത ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നും ശ്രദ്ധ പറയുന്നു. ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും എല്ലാം സന്തുലിതമായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനിപ്പോഴെന്നും താരം വ്യക്തമാക്കി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.