ETV Bharat / sitara

നീലച്ചടയനോ കഞ്ചാവോ ഒന്നുമല്ല; തുറന്ന് പറഞ്ഞ് ഷെയ്ൻ - നീലച്ചടയനോ കഞ്ചാവോ ഒന്നുമല്ല; തുറന്ന് പറഞ്ഞ് ഷെയ്ൻ

അടുത്തിടെ രൂക്ഷമായ ട്രോളാക്രമണത്തിന് ഷെയ്ൻ ഇടയായിരുന്നു. ഷെയ്ന്‍ കഞ്ചാവടിച്ചാണ് സംസാരിക്കുന്നത് എന്നായിരുന്നു പരിഹാസം.

ഷെയ്ൻ
author img

By

Published : Sep 25, 2019, 10:20 AM IST

മികച്ച പ്രകടനം കൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ യുവനടനാണ് ഷെയ്ന്‍ നിഗം. താരത്തിന് ആരാധകര്‍ ഏറെയാണെങ്കിലും അടുത്തിടെ രൂക്ഷമായ ട്രോളാക്രമണത്തിന് താരം ഇടയായിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖമാണ് ട്രോളുകള്‍ക്ക് കാരണമായത്. ഷെയ്ന്‍ കഞ്ചാവടിച്ചാണ് സംസാരിക്കുന്നത് എന്നായിരുന്നു പരിഹാസം. എന്നാല്‍ ഇപ്പോൾ ട്രോളുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

അഭിമുഖത്തില്‍ വളരെ ചെറിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും അത് ഭൂരിഭാഗം ആളുകള്‍ക്കും അത് മനസിലായിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പറയുമോ എന്നും ഷെയ്ന്‍ ചോദിച്ചു. 'ഒരു പക്ഷവും ചേര്‍ന്നല്ല ഞാന്‍ ഇന്‍റര്‍വ്യൂവില്‍ സംസാരിച്ചത്. രാഷ്ട്രീയമോ, ജെന്‍ഡറോ, മതമോ, നിറമോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഈ മൊമന്‍റില്‍ നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോര്‍മലായിട്ടുള്ള കാര്യങ്ങളെ ഞാന്‍ ചോദിച്ചുള്ളൂ. ഇന്ന് സന്തോഷമായിട്ടിരുന്നാല്‍ നാളെയും സന്തോഷമായിട്ടിരിക്കാന്‍ പറ്റും. ഇതൊക്കെയാണ് താന്‍ പറയാന്‍ ശ്രമിച്ചത്', ഷെയ്‌ൻ പറയുന്നു. വലിച്ചിട്ടല്ല, എല്ലാവരോടും ഇഷ്ടമുള്ളതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു.

'ട്രോള്‍ ഉണ്ടാക്കിയവരൊക്കെ ആസ്വദിക്കട്ടേ. എനിക്ക് അതില്‍ സന്തോഷമേയുള്ളൂ. ഷെയ്ന്‍ എന്ന വ്യക്തിയയെ നിങ്ങള്‍ക്ക് പറയാന്‍ പറ്റു. അതിനപ്പുറം നിങ്ങള്‍ക്കെന്നെ തൊടാന്‍ പറ്റില്ല. ഷെയ്ന്‍ ഇങ്ങനെ പറഞ്ഞു എന്നൊക്കെ നിങ്ങള്‍ക്ക് പറയാം. പക്ഷേ അതുപോലെ ജീവിക്കുന്ന ഒരാളല്ല ഞാന്‍.' ട്രോളുകളെല്ലാം പൊളിയാണെന്നും താന്‍ അതാസ്വദിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.