ആരാധകര്‍ നാളേറെയായി ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). ബാഹുബലിക്ക് ശേഷമുള്ള രാജമൗലിയുടെ ഈ ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 3.16 മിനിറ്റ് ദൈര്‍ഘ്യമുള്ള 'നാട്ടു കൂത്ത്' എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്‍റെ തമിഴ് വേര്‍ഷന്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ലിസ്‌റ്റിലും ഇടംപിടിച്ചിരിക്കുകയാണ്. ട്രെന്‍ഡിങില്‍ 23ാം സ്ഥാനത്തുള്ള ഗാനം ഇതുവരെ കണ്ടിരിക്കുന്നത് 2,81,400 പേരാണ്.
- " class="align-text-top noRightClick twitterSection" data="">
മരഗത്തമണിയുടെ സംഗീതത്തില്‍ മധന്‍ കര്‍ക്കിയുടെ വരികള്‍ക്ക് രാഹുല്‍ സിപ്ലിഗുഞ്ച്, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ് വേര്‍ഷന്‍ പാടിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മാങ്കൊമ്പ് ഗോപാലകൃഷ്‌ണന്‍റെ വരികള്‍ക്ക് മരഗത്തമണിയുടെ സംഗീതത്തില്‍ കെ.എസ് ഹരിശങ്കര്‍, യാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്‍റെ മലയാള വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത്.
നേരത്തെ ടീസറിന് ലഭിച്ചത് പോലുള്ള സ്വീകാര്യതയാണ് ഇപ്പോള്‍ ഈ ഗാനത്തിനും ലഭിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയതെങ്കിലും ഇടയ്ക്ക് രാംചരണിന്‍റെയും ജൂനിയര്‍ എന്‍ടിആറിന്‍റെയും തകര്‍പ്പന്‍ നൃത്തച്ചുവടുകളും ദൃശ്യമാകുന്നുണ്ട്. ഇരുതാരങ്ങളുടെയും നൃത്തച്ചുവടുകളാണ് ഗാനത്തിലെ ഹൈലൈറ്റ്.
ചിത്രത്തിന്‍റെ റിലീസ് 2022 ജനുവരി ഏഴിന്
മികച്ച പ്രതികരണമാണ് 'നാട്ടു കൂത്ത്' ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ഗാനവും തരംഗമായിരിക്കുകയാണ്. ബാഹുബലി സീരീസിന്‍റെ വന്‍ വിജയത്തിന് ശേഷം 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. പ്രഖ്യാപനം മുതല്‍ തന്നെ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.
300 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രം ബാഹുബലിക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ലൊക്കേഷന്‍ സെറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.
രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്‌ഗണ്‍, ആലിയ ഭട്ട്, തമിഴ് താരങ്ങളായ സമുദ്രക്കനി, ശ്രിയ ശരണ്‍, ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്, അലിസണ്‍ ഡൂസി, റേ സ്‌റ്റീവെന്‍സണ്‍, ഒലിവിയ മോറിസ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും വേഷമിടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും രാം ചരണും.
ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ധന്യയുടെ നിര്‍മാണത്തില്‍ രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.കെ.കെ.സെന്തില്‍കുമാര്‍ ഛായാഗ്രഹണവും, ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, കീരവാണി സംഗീതവും നിര്‍വഹിക്കുന്നു.
വി.വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. വി.ശ്രീനിവാസ് മോഹന്‍ വിഎഫ്‌എക്‌സും, രമ രാജമൗലി കോസ്‌റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.