ETV Bharat / sitara

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി റോഷൻ മാത്യു - roshan mathew bollywood debut

മലയാളത്തില്‍ അഭിനയിച്ച ചുരുക്കം സിനിമകളില്‍ പുതിയനിയമം, ആനന്ദം, കൂടെ, ഇപ്പോള്‍ തീയേറ്ററുകളിലുള്ള തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ റോഷന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി റോഷൻ മാത്യു
author img

By

Published : Jun 14, 2019, 10:24 AM IST

സൂപ്പർഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം റോഷൻ മാത്യു. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഗീതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മൂത്തോനി'ല്‍ റോഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് അനുരാഗ് കശ്യപാണ്. ചിത്രത്തിലെ റോഷന്‍റെ അഭിനയം ഇഷ്ടപ്പെട്ട അനുരാഗ് കശ്യപ് തന്‍റെ പുതിയ ചിത്രത്തില്‍ നായകനായി റോഷനെ തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മന്‍മര്‍സിയാന്' ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷന്‍ നായകനാവുന്നത്. മറ്റ് അണിയറ പ്രവര്‍ത്തകരെയോ താരങ്ങളെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

Intro:Body:

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി റോഷൻ മാത്യു

മലയാളത്തില്‍ അഭിനയിച്ച ചുരുക്കം സിനിമകളില്‍ പുതിയനിയമം, ആനന്ദം, കൂടെ, ഇപ്പോള്‍ തീയേറ്ററുകളിലുള്ള തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ റോഷന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സൂപ്പർഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി യുവതാരം റോഷൻ മാത്യു. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ തുടങ്ങി. 

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ആണ് തന്‍റെ ഫേസ്‍ബുക്ക് പേജിലൂടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഗീതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂത്തോനില്‍ റോഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് അനുരാഗ് കശ്യപാണ്. ചിത്രത്തിലെ റോഷന്‍റെ അഭിനയം ഇഷ്ടപ്പെട്ട അനുരാഗ് കശ്യപ് തന്‍റെ പുതിയ ചിത്രത്തില്‍ നായകനായി റോഷനെ തിരഞ്ഞെടുക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'മന്‍മര്‍സിയാന്' ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷന്‍ നായകനാവുന്നത്. മറ്റ് അണിയറ പ്രവര്‍ത്തകരെയോ താരങ്ങളെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.