ETV Bharat / sitara

റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു - റിമി ടോമി

2008ലാണ് റിമി ടോമിയും റോയ്സ് കിഴക്കൂടനും വിവാഹിതരായത്.

റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു
author img

By

Published : May 2, 2019, 4:31 PM IST

11 വർഷം നീണ്ട വിവാഹ ബന്ധം വേർപ്പെടുത്താനൊരുങ്ങി ഗായികയും അവതാരകയുമായ റിമി ടോമി. എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് റിമിയും ഭർത്താവ് റോയ്സും വിവാഹ മോചന ഹർജി ഫയല്‍ ചെയ്തത്.

കുടുംബകോടതിയില്‍ ഇരുവരും ഹർജി നല്‍കിയത് മാധ്യമങ്ങൾ പോലും അറിഞ്ഞിരുന്നില്ല. പരസ്പര ധാരണയിലാണ് ഇരുവരും വിവാഹ മോചനത്തിന് തയ്യാറായതെന്നാണ് സൂചന. അതിനാല്‍ ആറ് മാസത്തിനുള്ളില്‍ കോടതിയില്‍ നിന്നും വിവാഹമോചനം നേടാനാകും.

ലാല്‍ ജോസ് സംവിധാനം ചെയ്ത 'മീശമാധവൻ' എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. ചിത്രത്തില്‍ റിമി ആലപിച്ച 'ചിങ്ങമാസം' എന്ന ഗാനം ഏറെ ശ്രദ്ധ നേടി. തിങ്കൾ മുതല്‍ വെള്ളി വരെ, കുഞ്ഞി രാമായണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.