Brahmastra part 1 motion poster : നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ബ്രഹ്‌മാസ്‌ത്ര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ലൈവ് പരിപാടിയിലാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ചേര്‍ന്ന് 'ബ്രഹ്‌മാസ്‌ത്ര'യുടെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്.
Ranbir Kapoor Alia Bhatt Brahmastra : നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'ബ്രഹ്‌മാസ്‌ത്ര'. യഥാര്‍ഥ ജീവിതത്തില്‍ ഒന്നിക്കാനൊരുങ്ങുന്ന താര ജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബ്രഹ്‌മാസ്‌ത്ര'. 'ബ്രഹ്‌മാസ്‌ത്ര'യിലെ ആദ്യ പാര്‍ട്ടിന്‍റെ മോഷന്‍ പോസ്‌റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കത്തി ജ്വലിക്കുന്ന ത്രിശൂലവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ ദൃശ്യമാവുക. മോഷന്‍ പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Brahmastra release : ചിത്രത്തിന്‍റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്. 2022 സെപ്‌റ്റംബര്‍ 9നാണ് ചിത്രം റിലീസിനെത്തുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പലകുറി നീണ്ടു പോയിരുന്നു.
Ayan Mukerji shares Ranbir Kapoor picture : അടുത്തിടെ 'ബ്രഹ്‌മാസ്‌ത്ര'യിലെ ചില ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അയാന്‍ മുഖര്‍ജി രംഗത്തെത്തിയിരുന്നു. ചിത്രത്തിനൊപ്പം ഒരു കുറുപ്പും സംവിധായകന്‍ പങ്കുവെച്ചിരുന്നു. 'ബ്രഹ്മാസ്‌ത്ര'യ്‌ക്കൊപ്പമുള്ള തന്‍റെ ഇന്‍സ്‌റ്റഗ്രാം യാത്ര ആരംഭിച്ചിട്ട് രണ്ടര വര്‍ഷമായെന്നും കുറച്ച് മാസങ്ങള്‍ക്കകം ചിത്രം റിലീസ് ചെയ്യുമെന്നുമാണ് സംവിധായകന്‍ കുറിച്ചത്. 'സിനിമയെ കൂടുതല്‍ നന്നാക്കാന്‍ കുറച്ചു കൂടി സമയം വേണം. ഏവരും കാത്തിരിക്കുന്ന ആ സമയം എത്തിയിരിക്കുന്നു. ഈ സമയം ഫൈനല്‍ റിലീസ് തീയതി പറയാനുള്ളതാണ്.'- ഇപ്രകാരമാണ് അയാന്‍ അന്ന് കുറിച്ചത്.
Ayan Mukerji's movies : അയാന്‍ മുഖര്‍ജിയുടെ മൂന്നാമത്തെ ചിത്രം കൂടിയാണ് ബ്രഹ്മാസ്‌ത്ര. രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ 'വേക്ക് അപ് സിദ്', 'യേഹ് ജവാനി ഹായ് ദീവാനി' എന്നിവയാണ് അയാന്‍റെ മറ്റ് ചിത്രങ്ങള്‍.
Brahmastra cast and crew : ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ എന്നിവരെ കൂടാതെ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബ്രഹ്മാസ്‌ത്ര. ഡിംപിള്‍ കപാഡിയയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫോക്‌സ് സ്‌റ്റാര്‍ സ്‌റ്റുഡിയോസ്, ധര്‍മ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് നിര്‍മ്മാണം. ഹുസൈന്‍ ദലാലും അയാന്‍ മുഖര്‍ജിയും ചേര്‍ന്നാണ് തിരക്കഥ. പങ്കജ് കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. ശ്രീകര്‍ പ്രസാദാണ് ചിത്ര സംയോജനം.
Also Read : Kurup release on Netflix : 'കുറുപ്പ്' ഇന്ന് അര്‍ധരാത്രി മുതല്‍, പിന്നാലെ 'മരക്കാറും' 'കാവലും'