ETV Bharat / sitara

റാണ ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ - റാണ ദഗുബാട്ടി

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല

റാണ ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ
author img

By

Published : Jul 20, 2019, 8:06 PM IST

ഹൈദരാബാദ്‌: നടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാ ലോകത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. റാണ വൃക്കരോ​ഗത്തിന് അമേരിക്കയിൽ ചികിൽസയിലാണെന്നാണ് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ ഉണ്ടായേക്കുമെന്നും റാണയ്ക്ക് അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംബൈയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല.

നേരത്തെയും റാണയുടെ ആരോ​ഗ്യം സംബന്ധിച്ച് വാര്‍ത്തകൾ പ്രചരിച്ചിരുന്നു. അന്ന് റാണയുടെ പിതാവ് ഡി സുരേഷ് ബാബു, മകന് കണ്ണ് സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ, മറ്റ് ശാരീരിക പ്രശ്നങ്ങളില്ലെന്നായിരുന്നു പ്രതികരിച്ചത്. സായി പല്ലവി നായികയായ 'വിരാട പർവം' ആണ് റാണയുടെ അടുത്ത ചിത്രം. എന്നാല്‍ റാണ ജോയിൻ ചെയ്യാത്തതിനാൽ സിനിമയുടെ ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്.

Intro:Body:

റാണ ചികിത്സയില്‍? അമ്മ വൃക്ക ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ

സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. 

ഹൈദരാബാദ്‌: നടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെലുങ്ക് സിനിമാ ലോകത്ത് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. റാണ വൃക്കരോ​ഗത്തിന് അമേരിക്കയിൽ ചികിൽസയിലാണെന്നാണ് തെലുങ്കുമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഉടൻ ഉണ്ടായേക്കുമെന്നും റാണയ്ക്ക് അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ഒരു വർഷമായി കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് അമേരിക്കയിലേയ്ക്ക് പോകാൻ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തമായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല. 

നേരത്തെയും റാണയുടെ ആരോ​ഗ്യം സംബന്ധിച്ച് വാര്‍ത്തകൾ പ്രചരിച്ചിരുന്നു. അന്ന് റാണയുടെ പിതാവ് ഡി സുരേഷ് ബാബു, മകന് കണ്ണ് സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ, മറ്റ് ശാരീരിക പ്രശ്നങ്ങളില്ലെന്നായിരുന്നു പ്രതികരിച്ചത്. സായി പല്ലവി നായികയായ വിരാട പർവം ആണ് റാണയുടെ അടുത്ത ചിത്രം. എന്നാല്‍ റാണ ജോയിൻ ചെയ്യാത്തതിനാൽ സിനിമയുടെ ചിത്രീകരണം മാറ്റിവച്ചിരിക്കുകയാണ്.  

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.