ETV Bharat / sitara

ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്; ആരാധകനെ ജീവിതപങ്കാളിയാക്കി രാഖി സാവന്ത് - രാഖി സാവന്ത്

ഒരു വർഷത്തെ പ്രണയത്തിന് ശേഷം ജൂലൈ 28ന് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് രാഖിയും റിതേഷും വിവാഹിതരായത്.

rakhi sawant
author img

By

Published : Aug 5, 2019, 4:24 PM IST

ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിതയായി. യു കെ ആസ്ഥാനമായുള്ള വ്യവസായി റിതേഷാണ് രാഖിയുടെ ഭർത്താവ്. വിവാഹ വാർത്ത രാഖി തന്നെയാണ് പുറത്ത് വിട്ടത്.

'എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എന്‍റെ ആരാധകനെയാണ് ഞാൻ വിവാഹം ചെയ്തത്. ദിവസേന നൂറ് കണക്കിന് ആരാധകര്‍ എനിക്ക് സന്ദേശങ്ങളയക്കാറുണ്ട്. എന്നാല്‍ ഒരു ദിവസം ഞാന്‍ വളരെ സങ്കടപ്പെട്ടിരിക്കുമ്പോള്‍ എനിക്കൊരു മെസേജ് വന്നു. എന്താണ് വിഷമിച്ചിരിക്കുന്നത്? ഞാൻ വിഷമിച്ചിരിക്കുന്നത് നിങ്ങൾക്ക് എങ്ങനെ മനസിലായെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ മനസ് എനിക്ക് അറിയാൻ കഴിയും. ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുമെന്ന് അന്ന് എനിക്ക് ബോധ്യമായി,' നാല്‍പ്പതുകാരിയായ രാഖി പറയുന്നു.

സിനിമാമേഖലയിലുള്ള സ്ത്രീകള്‍ വിവാഹിതരായാല്‍ അവര്‍ക്ക് സിനിമകള്‍ ലഭിക്കില്ലെന്ന് ഉള്ളതിനാലാണ് വിവാഹവാർത്ത രഹസ്യമാക്കി വച്ചതെന്നും രാഖി വെളിപ്പെടുത്തി. 'വിവാഹിതയാണെന്ന കാര്യം പുറത്തറിയുമ്പോള്‍ ജോലിയെ ബാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴുമറിയില്ല. എന്നാലും ഞാനത് വക വെയ്ക്കുന്നില്ല. കാരണം ഏറ്റവും സന്തുഷ്ടയായ സ്ത്രീയാണ് ഞാനിന്ന്. എന്‍റെ സ്വപ്‌നങ്ങളിലെ പുരുഷനെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്', രാഖി പറഞ്ഞു.

തത്ക്കാലം ഭര്‍ത്താവിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടു വരുന്നില്ലെന്നും രാഖി വ്യക്തമാക്കി. 'ഞങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഒരു ബേബി ഫോട്ടോഷൂട്ട് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അപ്പോഴേക്കും മാധ്യമങ്ങളെ നേരിടാൻ അദ്ദേഹം തയ്യാറാകും', രാഖി വെളിപ്പെടുത്തി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.