ETV Bharat / sitara

പുലിമുരുകന് ശേഷം 'മോണ്‍സ്‌റ്റര്‍'; ലക്കി സിങ് ആയി മോഹന്‍ലാല്‍

author img

By

Published : Nov 10, 2021, 1:16 PM IST

പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു. വൈശാഖ്‌ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മോണ്‍സ്‌റ്റര്‍ ഒരുങ്ങുന്നു. മോണ്‍സ്‌റ്റര്‍ ഫസ്‌റ്റ്‌ ലുക്ക് പുറത്ത്

ent  പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നു  വൈശാഖ്‌ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മോണ്‍സ്‌റ്റര്‍  മോണ്‍സ്‌റ്റര്‍ ഫസ്‌റ്റ്‌ ലുക്ക് പുറത്ത്  ലക്കി സിങ് ആയി മോഹന്‍ലാല്‍  Pulimurugan team joins Monster first look  Pulimurugan team joins Monster  Monster first look  Vysakh Mohanlal joins Monster after Pulimurugan  Vysakh Mohanlal joins Monster  Mohanlal joins Monster after Pulimurugan  Monster after Pulimurugan  Monster  Monster movie  Mohanlal Monster  Mohanlal Monster first look  first look  first look poster  entertainment news  entertainment  news  latest news  malayalam cinema  cinema news  Antony Perumbavoor  movie news  film news
പുലിമുരുകന് ശേഷം 'മോണ്‍സ്‌റ്റര്‍'; ലക്കി സിങ് ആയി മോഹന്‍ലാല്‍

ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം പുലിമുരുകന് ശേഷം മറ്റൊരു ബ്ലോക്ക്‌ബസ്‌റ്ററിനുള്ള തയ്യാറെടുപ്പിലാണ് 'പുലിമുരുകന്‍' ടീം. 'പുലിമുരുകന്' ശേഷം മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന 'മോണ്‍സ്‌റ്റര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

പ്രേക്ഷകര്‍ ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാലിനെയാണ് ഫസ്‌റ്റ്ലുക്കില്‍ കാണാനാവുക. 'ലക്കി സിങ്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഫസ്‌റ്റ് ലുക്ക് മോഹന്‍ലാലും തന്‍റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ചിത്രീകരണം നവംബര്‍ 10ന് ആരംഭിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'പുലിമുരുകന്‍' ടീം വീണ്ടും ഒന്നിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പുലിമുരുകന്‍റെ വിജയത്തിന് ശേഷം പഴയ ടീമിനെ ഒരിക്കല്‍ കൂടി ബിഗ് സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകരും നാളേറെയായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ബോക്‌സ്ഓഫീസ് ചരിത്രത്തില്‍ ആദ്യത്തെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാളത്തിലെ ആദ്യ ചിത്രമാണ് 'പുലിമുരുകന്‍'.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. 'പുലിമുരുകന്‍റെ' തിരക്കഥാകൃത്ത് ഉദയ്‌ കൃഷ്‌ണയാണ് ചിത്രത്തിന്‍റെ രചന. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വ്വഹിക്കും. ദീപക് ദേവാണ് സംഗീതം. സ്‌റ്റന്‍ഡ് സില്‍വ ആക്ഷനും, ഷാജി നടുവില്‍ ആര്‍ടും, സുജിത്ത് സുധാകരന്‍ വസ്‌ത്രാലങ്കാരവും നിര്‍വ്വഹിക്കും.

Also Read: എ ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജയുടെ മ്യൂസിക് വീഡിയോക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.