എത്യോപയിലെ അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍കളോടൊപ്പം സമയം ചെലവഴിച്ച് ബോളിവുഡ് നടിയും യൂണിസെഫ് ഗുഡ് വില്‍ അംബാസിഡറുമായ പ്രിയങ്ക ചോപ്ര. ആഡിസ് അബാബയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് പ്രിയങ്ക സന്ദർശിച്ചത്. രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്റ് സഹ്ലെ-വര്‍ക്ക് സ്വെദെയേയും പ്രിയങ്ക സന്ദര്‍ശിച്ചു.
![Priyanka chopra visits refugee children in ethiopia കാനില്‍ മിന്നി തിളങ്ങി; ശേഷം പ്രിയങ്ക പോയത് എത്യോപയിലേക്ക് പ്രിയങ്ക ചോപ്ര](https://etvbharatimages.akamaized.net/etvbharat/prod-images/img_2405newsroom_1558664251_862.jpg)
കുട്ടികള്‍ക്കൊപ്പം പാട്ട് പാടുകയും സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രിയങ്ക ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എത്യോപ്യയിലെ പട്ടിണി, ലൈംഗികാതിക്രമങ്ങള്‍, ബാലവിവാഹം എന്നീ പ്രശ്നങ്ങള്‍ പ്രിയങ്ക തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൂടെ വിശദീകരിക്കുന്നുണ്ട്. 15കാരിയുടെ കഥ വിവരിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും പ്രിയങ്ക വിവരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
‘ഇത് 15 വയസുളള ഹസീന. സ്കൂളില്‍ പോവാന്‍ ഇഷ്ടമുളള 7ാം ക്ലാസുകാരിയാണ് അവള്‍. സഹോദരിക്കും ഭര്‍ത്താവിനും ഒപ്പമായിരുന്നു അവള്‍ താമസിച്ചിരുന്നത്. അവളുടെ സമ്മതം ഇല്ലാതെ സഹോദരിയുടെ ഭര്‍ത്താവ് അവളുടെ വിവാഹം നടത്താനൊരുങ്ങി. അന്ന് അവള്‍ക്ക് 12 വയസ് മാത്രമായിരുന്നു പ്രായം,’ പ്രിയങ്ക കുറിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
‘ഒരു ദിവസം അയാള്‍ അവളെ തേടി വീട്ടിലെത്തിയപ്പോള്‍ ഹസീന ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിപ്പോയി. പിറ്റേന്ന് ബാലവിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരും സംഘടനയിലും എത്തിച്ചേര്‍ന്നു. വിവാഹം ചെയ്താല്‍ തനിക്ക് ഇനിയും സ്കൂളില്‍ പോവാന്‍ കഴിയുമോ എന്നായിരുന്നു ഹസീന സ്വയം ചോദിച്ചിരുന്നത്,’ പ്രിയങ്ക വ്യക്തമാക്കുന്നു.