ETV Bharat / sitara

മൂന്ന് മാസത്തേക്ക് ഇടവേള; ഇനി ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പെന്ന് പൃഥ്വിരാജ് - Prithviraj break from film

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയായതോടെ ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിത'ത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾക്കായി ഒരിടവേളയെടുക്കുകയാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു

പൃഥ്വിരാജ് ആടുജീവിതം  പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റ്  മൂന്ന് മാസത്തേക്കൊരിടവേള  Prithviraj Sukumaran three month break  Prithviraj Sukumaran  Prithviraj 'Aadujeevitham'  Prithviraj break from film  Prithviraj facebook post
പൃഥ്വിരാജ്
author img

By

Published : Dec 8, 2019, 11:45 AM IST

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കി പൃഥ്വിരാജ് മടങ്ങുന്നത് താരത്തിന് തന്നെ വിശ്വസിക്കാൻ പ്രയാസമുള്ള ഒരു തീരുമാനവുമായാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി തനിക്ക് പരിചയമില്ലാത്ത ഒരു കാര്യമാണ് സിനിമയിൽ നിന്നൊരു ഇടവേളയെന്ന് പൃഥ്വിരാജ് പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഇത്രയും നീണ്ട നാളത്തേക്ക് ചിത്രീകരണത്തിന്‍റെ ഭാഗമാകാതെയിരിക്കുക എന്നത് വിദൂരമായ ഒരു ഓര്‍മ്മയാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. തനിക്കീ അനുഭവം എങ്ങനെയെന്നറിയില്ല. എന്നാൽ, ഞാൻ വീട്ടിലെത്താൻ കാത്തിരിക്കുന്ന രണ്ട് പെണ്ണുങ്ങള്‍ അതില്‍ ഏറെ സന്തോഷിക്കുന്നുണ്ടെന്ന് പൃഥ്വിരാജ് കുറിച്ചു.

ഒപ്പം, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ഇനി റിലീസിനെത്തുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. "ഞാൻ ഭാഗമായ എന്‍റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള തിരക്കഥയാണ് ഡ്രൈവിങ് ലൈസന്‍സിന്‍റേത്. എനിക്കും ഞങ്ങളുടെ കമ്പനിക്കും ഏറെ പ്രിയപ്പെട്ട ഈ ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്," പൃഥ്വിരാജ് കുറിച്ചു. ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആടുജീവിതം' മലയാളത്തിലെ ബിഗ്ബജറ്റ് ചിത്രങ്ങളിലൊന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.