ETV Bharat / sitara

സൂപ്പര്‍ സ്റ്റാറായി പൃഥ്വി; ഡ്രൈവിങ് ലൈസൻസിലെ വീഡിയോ ഗാനം പുറത്തിറക്കി - Driving Licence video song out

ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസിൽ പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.

ഡ്രൈവിങ് ലൈസൻസിലെ വീഡിയോ ഗാനം  പൃഥ്വിരാജ്  സുരാജ് വെഞ്ഞാറമൂട് സിനിമ  Prithviraj Starring Driving Licence  Driving Licence video song out  Njan thedum theeram song
ഡ്രൈവിങ് ലൈസൻസിലെ വീഡിയോ ഗാനമിറങ്ങി
author img

By

Published : Nov 26, 2019, 7:10 PM IST

ലാൽ ജൂനിയർ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡ്രൈവിങ് ലൈസൻസിലെ വീഡിയോ ഗാനമെത്തി. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ്‌ വർമയുടെ വരികൾക്ക് യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം നൽകിയിരിക്കുന്നു. "ഞാൻ തേടും..." എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്തണി ദാസനാണ്. പൃഥ്വിരാജ്, മിയ, ദീപ്‌തി സതി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഡ്രൈവിങ് ലൈസൻസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

  • " class="align-text-top noRightClick twitterSection" data="">
ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹകനായെത്തുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്ങ് രതീഷ് രാജാണ്. ചിത്രത്തിന്‍റെ അണിയറപ്രവർത്തകരായ എല്ലാവർക്കും തരംതിരിവില്ലാതെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറികള്‍ ഒരുക്കിയത് നേരത്തെ വാർത്തയായതായിരുന്നു. പൃഥ്വിരാജിന്‍റെ 105-ാം ചിത്രം കൂടിയാണ് ഡ്രൈവിങ് ലൈസന്‍സ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.