സിനിമയോടുള്ള അഭിനിവേശം മൂലം പഠനത്തോടും ജോലിയോടുമെല്ലാം ഗുഡ് ബൈ പറഞ്ഞ് സിനിമ കരിയർ ആയി സ്വീകരിച്ച എത്രയോ നടീനടന്മാർ നമുക്കുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി മുതല്‍ പൃഥ്വിരാജ് വരെ ആ ലിസ്റ്റില്‍ ഉൾപ്പെടും. എന്നാല്‍
സിനിമാതിരക്കുകൾക്കിടയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യുവനടി പ്രയാഗാ മാർട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
എറണാകുളം സെന്‍റ് തെരേസാസ് കോളേജിൽ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു പ്രയാഗ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രയാഗ ബിരുദമെടുത്തതും സെന്‍റ് തെരേസാസില്‍ നിന്നാണ്. ‘സെന്‍റ് തെരേസാസിലെ എന്‍റെ വര്‍ഷങ്ങള്‍ ഇതിലും മികച്ച ഒരു ദിവസത്തില്‍ അവസാനിക്കില്ല’ എന്ന കുറിപ്പോടെയാണ് താരം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
‘സാഗർ ഏലിയാസ് ജാക്കി’, ‘ഉസ്താദ് ഹോട്ടൽ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് പ്രയാഗയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് തമിഴിൽ ‘പിശാശ്’ എന്ന സിനിമയിലും അഭിനയിച്ചു. ഉണ്ണി മുകുന്ദൻ നായകനായ ‘ഒരു മുറൈ വന്ത് പാർത്തായ’ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘ഫുക്രി’, ‘പോക്കിരി സൈമൺ’, ‘രാമലീല’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിരുന്നു. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിന്‍റെ സഹോദരിയുടെ വേഷത്തിലും പ്രയാഗ എത്തിയിരുന്നു.